ഒറ്റയടിക്ക് 1080 രൂപയുടെ വര്‍ധന; സ്വര്‍ണവില വീണ്ടും 1,12,000ന് മുകളില്‍

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന
kerala gold rate today
kerala gold rate todayAi image
Edited By:
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 93 ഡോളറിലേക്ക് നീങ്ങുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും എണ്ണവില ഇടിവും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 3000 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറിയത്.

kerala gold rate today
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം; നാലെണ്ണമായി ചുരുക്കി

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Summary

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com