തിരുവോണ ദിവസം സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,20,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് തിരുവോണ ദിവസമായ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
KERALA GOLD PRICE
KERALA GOLD PRICEഫയൽ
Edited By:
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് തിരുവോണ ദിവസമായ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,20,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 15,010 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷം ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് ഇന്നലെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

KERALA GOLD PRICE
8.05 ശതമാനം പലിശ, ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; അറിയാം ഈ ആര്‍ബിഐ സ്‌കീം
KERALA GOLD PRICE
എസ്ബിഐ vs ബാങ്ക് ഓഫ് ബറോഡ vs കാനറ ബാങ്ക് vs സെന്‍ട്രല്‍ ബാങ്ക് vs പിഎന്‍ബി vs ഐഒബി; 444 ദിവസത്തെ എഫ്ഡിയില്‍ കൂടുതല്‍ നേട്ടം എവിടെ?, കണക്ക് അറിയാം
Summary

kerala gold rate today, gold rate not changed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com