കെഎസ്എഫ്ഇ ചിട്ടി, എഫ്ഡി, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്; പണം വാരാന്‍ ഇതാ ഒരു കോബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി

ഒരിടത്ത് മാത്രം ഇടാതെ നിക്ഷേപം ഡൈവേഴ്‌സിഫൈ ചെയ്യുന്നതാണ് നല്ലത് എന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്.
investment  plan
investment planai image
Edited By:
Updated on
1 min read

ഒരിടത്ത് മാത്രം ഇടാതെ നിക്ഷേപം ഡൈവേഴ്‌സിഫൈ ചെയ്യുന്നതാണ് നല്ലത് എന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇത്തരത്തില്‍ ഡൈവേഴ്‌സിഫൈ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്എഫ്ഇ ചിട്ടി, കെഎസ്എഫ്ഇ എഫ്ഡി/ ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്ചല്‍ ഫണ്ട്, ഓഹരി വിപണി എന്നിവയിലെല്ലാം നിക്ഷേപം നടത്തി കോംബോ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിക്ക് രൂപം നല്‍കാവുന്നതാണ്.

തുടക്കത്തില്‍ കുറഞ്ഞ ലേലക്കിഴിവില്‍ ലിക്വിഡ് കാഷ് ഉറപ്പാക്കാന്‍ ചിട്ടി സഹായിക്കുന്നു. ആദ്യ 10-20 മാസങ്ങള്‍ക്കുള്ളില്‍ ലേലം വിളിച്ച് കൈപ്പറ്റുന്ന തുക വിഭജിച്ച് മറ്റു നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് വലിയ നേട്ടം ഉണ്ടാക്കുന്നതാണ് സ്ട്രാറ്റജി. ഉദാഹരണത്തിന് പത്തുലക്ഷം രൂപയുടെ ചിട്ടി ലേലം വിളിച്ചെടുത്തപ്പോള്‍ 7.5 ലക്ഷം രൂപ കിട്ടിയെന്ന് കരുതുക. ഇതിന്റെ 60 ശതമാനം തുക അതായത് 4.5 ലക്ഷം രൂപ കെഎസ്എഫ്ഇ എഫ്ഡി/ ബാങ്ക് എഫ്ഡിയില്‍ നിക്ഷേപിക്കുക. 8 ശതമാനം വരെ വാര്‍ഷികാധിഷ്ഠിത റിട്ടേണാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇത് ഉപയോഗിച്ച് ചിട്ടിയുടെ ബാക്കിയുള്ള അടവ് സുഗമമായി നടത്താവുന്നതാണ്.

മ്യൂച്ചല്‍ ഫണ്ടുകളില്‍ 25 ശതമാനം തുക നിക്ഷേപിക്കുക. അതായത് 1,87,500 രൂപ നിക്ഷേപിക്കാം. ഇവിടെ 12 മുതല്‍ 14 ശതമാനം വരെ വാര്‍ഷിക റിട്ടേണാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിച്ചാല്‍ 12 മുതല്‍ 14 ശതമാനം വരെ റിട്ടേണ്‍ ലഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ഇനി നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കുക. അതായത് 7.5 ലക്ഷത്തിന്റെ 15 ശതമാനം ഓഹരി വിപണിയില്‍ നിക്ഷേപിക്കുക. അതായത് 1,12,500 രൂപ. ശരാശരി 15 ശതമാനം വാര്‍ഷികാധിഷ്ഠിത നേട്ടം പ്രതീക്ഷിക്കാം. ഇവിടെ മ്യൂച്ചല്‍ ഫണ്ട് എന്ന പോലെ ഓഹരി വിപണിയിലും റിസ്‌ക് എന്ന ഘടകം കൂടുതലാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് റിട്ടേണ്‍ ലഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഗുണ നിലവാരമുള്ള ഓഹരികള്‍ തെരഞ്ഞെടുത്ത് വേണം നിക്ഷേപിക്കാന്‍. മ്യൂച്ചല്‍ ഫണ്ട് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. നല്ല പ്രകടനം കാഴ്ചവെച്ച മ്യൂച്ചല്‍ ഫണ്ടില്‍ വേണം നിക്ഷേപിക്കാന്‍. ഒരു മ്യൂച്ചല്‍ ഫണ്ടില്‍ തന്നെ മുഴുവന്‍ തുകയും നിക്ഷേപിക്കുന്നതിന് പകരം ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, ഫ്‌ലെക്‌സി ക്യാപ്, മള്‍ട്ടി ക്യാപ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന മ്യൂച്ചല്‍ ഫണ്ടുകളില്‍ തുക വിഭജിച്ച് നിക്ഷേപിക്കാവുന്നതാണ്.

investment  plan
ഇനി കൂട്ടിയിട്ട് കുറയ്ക്കാമെന്ന് കരുതേണ്ട, ഡിസ്‌കൗണ്ട് തട്ടിപ്പ് തടയാന്‍ 'മുന്‍വില'; ഡാര്‍ക്ക് പാറ്റേണിനും തടയിട്ടു, ചട്ട ഭേദഗതി
investment  plan
65,000 രൂപ വരെ വര്‍ധന, പുതിയ ലോഞ്ചിന് പിന്നാലെ പഴയ ഐഫോണുകളുടെ വില കുത്തനെ കൂട്ടി; പട്ടിക ഇങ്ങനെ
Summary

KSFE Chitty, FD, Mutual Funds, and the Stock Market: Here is a combo investment strategy for money

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com