മികച്ച റിട്ടേണ്‍; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി സ്ട്രാറ്റജി; വിശദാംശങ്ങള്‍

കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്.
sip investment
sip investmentfile
Edited By:
Updated on: 
1 min read

കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. എന്നാല്‍ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതിയെയും ആശ്രയിക്കാവുന്നതാണ്. കെഎസ്എഫ്ഇ നിലവില്‍ അവരുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ രണ്ടുവര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.25 ശതമാനം പലിശയാണ് ലഭിക്കുക.

പ്രതിമാസം വരുമാനം കിട്ടുന്ന തരത്തില്‍ പലിശ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 10,000ന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മാസംതോറും പലിശ പിന്‍വലിക്കാന്‍ സാധിക്കും. ഇത് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന പലിശവരുമാനം എടുക്കാതെ ഒരു വര്‍ഷം കഴിഞ്ഞ് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഭാവിയില്‍ ഇതില്‍ നിന്ന് വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഇതിന് പുറമേ പ്രതിമാസം കിട്ടുന്ന പലിശവരുമാനം അതേപ്പടി എസ്ഐപിയില്‍ നിക്ഷേപിച്ചും വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. എസ്ഐപി നിക്ഷേപത്തിന് റിസക് ഉണ്ടെങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

sip investment
100 മിനിറ്റിനകം മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍; ഐപിഒ ചരിത്രത്തില്‍ റെക്കോര്‍ഡ്, ജിയോ പ്ലാറ്റ്‌ഫോമിനെ 'ഏറ്റെടുത്ത്' നിക്ഷേപകര്‍
sip investment
കോ- പേയ്‌മെന്റ് ക്ലോസ് അറിയാമോ?, റീസ്റ്റോറേഷന്‍ ഫെസിലിറ്റി; ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ടിപ്പുകള്‍
Summary

KSFE FD-SIP Strategy; Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com