

നിക്ഷേപിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാതെ 100 ശതമാനം സുരക്ഷയും ഒപ്പം ഉയര്‍ന്ന റിട്ടേണും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണ് നല്ലത് എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിച്ചാല്‍ മാത്രമേ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യതയുള്ളൂ. കൂടാതെ റിസ്‌കും ഉണ്ട്. എന്നാല്‍ റിസ്‌ക് ഇല്ലാതെ തന്നെ മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് 100 ശതമാനം സുരക്ഷിതമായ കെഎസ്എഫ്ഇ എന്ന ഓപ്ഷനെ ഗൗരവത്തോടെ കാണാവുന്നതാണ്.
രാജ്യത്ത് ആര്‍ബിഐയുടെ കീഴില്‍ വരാത്ത ചുരുക്കം ചില ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് കെഎസ്എഫ്ഇ. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 100 ശതമാനം സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. എന്നാല്‍ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതിയെയും ആശ്രയിക്കാവുന്നതാണ്.
കെഎസ്എഫ്ഇ നിലവില്‍ അവരുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. കെഎസ്എഫ്ഇയുടെ രണ്ടു വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേയ്ക്കാണെങ്കില്‍ 7.25 ശതമാനം പലിശയാണ് നല്‍കുന്നത്. പ്രതിമാസം വരുമാനം കിട്ടുന്ന തരത്തില്‍ പലിശ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 10,000ന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മാസംതോറും പലിശ പിന്‍വലിക്കാന്‍ സാധിക്കും. ഇത് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.
ഈ പദ്ധതി വഴി ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ പലിശ വരുമാനം സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് ഏകദേശം 12.90 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates