

സുരക്ഷിത നിക്ഷേപം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക ബാങ്ക് നിക്ഷേപവും പോസ്റ്റ് ഓഫീസ് നിക്ഷേപവുമാണ്. സമാനമായ നിലയില്‍ പണം സുരക്ഷിതമായി നിക്ഷേപിക്കാനും നല്ല റിട്ടേണും ലഭിക്കാന്‍ സഹായിക്കുന്ന നിക്ഷേപ പദ്ധതികള്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്എഫ്ഇയിലും ഉണ്ട്.
കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം നിക്ഷേപിക്കുമ്പോള്‍ ഓരോ രൂപയ്ക്കും സര്‍ക്കാര്‍ ഗ്യാരണ്ടി ഉണ്ട് എന്നതാണ് കെഎസ്എഫ്ഇ നിക്ഷേപത്തിന്റെ പ്രത്യേകത.
കെഎസ്എഫ്ഇ എഫ്ഡി
7.25% മുതല്‍ 7.75% വരെയാണ് കെഎസ്എഫ്ഇ എഫ്ഡികളുടെ (സ്ഥിര നിക്ഷേപം) പലിശ നിരക്ക്. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ നീളുന്ന നിക്ഷേപ കാലയളവാണ് കെഎസ്എഫ്ഇ എഫ്ഡികള്‍ക്കുള്ളത്. 10,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിമാസം പലിശ പിന്‍വലിക്കാം എന്നതും കെഎസ്എഫ്ഇയുടെ പ്രത്യേകതയാണ്. അതിനാല്‍ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്കുള്ള ഏറ്റവും സുരക്ഷിത മാര്‍ഗങ്ങളില്‍ ഒന്നു കൂടിയാണിത്.
കെഎസ്എഫ്ഇ എഫ്ഡിയില്‍ 5 ലക്ഷം രൂപ 3 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കുന്നുവെന്ന് കരുതുക. ഈ നിക്ഷേപത്തിന് 7.25% പലിശയാകും ബാധകമാകുക. നിക്ഷേപം 1- 2 വര്‍ഷത്തേയ്ക്കാണെങ്കില്‍ 7.5% പലിശയും 1 വര്‍ഷത്തേയ്ക്ക് ആണെങ്കില്‍ 7.75% പലിശയും കിട്ടും. നിക്ഷേപ കാലയളവ് 3 വര്‍ഷം ആണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടില്‍ മൊത്തം 6,08,750 രൂപയുണ്ടാകും. പലിശയായി മാത്രം 1,08,750 രൂപയാണ് ലഭിക്കുക.
പൊതുമേഖല ബാങ്കുകളില്‍ പോലും 5 ലക്ഷം രൂപയ്ക്ക് വരെ മാത്രമേ ഇന്‍ഷുറന്‍സ് ലഭിക്കൂ. പ്രമുഖ പൊതുമേഖലാ ബാങ്കുകളേക്കാളും മികച്ച പലിശ നിരക്കാണ് കെഎസ്എഫ്ഇ എഫ്ഡി നല്‍കുന്നത്. പലിശ മാസംതോറും പിന്‍വലിക്കാനുള്ള സൗകര്യം പല നിക്ഷേപകര്‍ക്കും ഒരു ആശ്വാസമാണ്. ഇത് പൗരന്മാര്‍ക്ക് ഒരു സ്ഥിരവരുമാനമായി മാറും. ഭാവിയില്‍ കെഎസ്എഫ്ഇയില്‍ നിന്ന് ചിട്ടിയോ, വായ്പകളോ എടുക്കുമ്പോള്‍ ഈ എഫ്ഡി തുക ജാമ്യമായി നല്‍കാനും കഴിയും.
ബാങ്കുകളെപ്പോലെ കെഎസ്എഫ്ഇ പലിശ വരുമാനത്തിനുന്മേല്‍ നേരിട്ട് ടിഡിഎസ് ഈടാക്കാറില്ല. പക്ഷെ പലിശ ആകെ വരുമാനത്തോടൊപ്പം ചേര്‍ത്ത് ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. കാലാവധിക്ക് മുമ്പ് പണം പിന്‍വലിച്ചാല്‍ പലിശ നിരക്കില്‍ കുറവുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates