പ്രായമാകുമ്പോഴും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ചെറുപ്പം മുതല്‍ തന്നെ സമ്പാദിച്ച് തുടങ്ങണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പൊതുവേ നല്‍കുന്ന ഉപദേശം. ഈ ഉപദേശത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മെച്ചപ്പെട്ട നിക്ഷേപ പദ്ധതികള്‍ തെരയുമ്പോള്‍ പെന്‍ഷന്‍ ഫണ്ടുകളിലേക്ക് ശ്രദ്ധ തിരിയുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോള്‍ നിശ്ചിത തുക മാസംതോറും ലഭിക്കുമെന്നതാണ് പെന്‍ഷന്‍ പദ്ധതികളുടെ ആകര്‍ഷണം.
പെന്‍ഷന്‍ പ്ലാനിനെ കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്ന പേര് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടേതായിരിക്കും. പതിറ്റാണ്ടുകളുടെ വിശ്വാസ്യതയാണ് മനസില്‍ ആദ്യം ഉയര്‍ന്നുവരുന്ന പേരായി എല്‍ഐസി മാറാന്‍ കാരണം. ഒറ്റത്തവണ നിക്ഷേപം നടത്തി മാസംതോറും പെന്‍ഷന്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്‍ഐസി അവതരിപ്പിച്ച പ്ലാനാണ് ജീവന്‍ ശാന്തി പ്ലാന്‍. ഉടന്‍ തന്നെ പെന്‍ഷന്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും നിശ്ചിത സമയം കഴിഞ്ഞശേഷം പെന്‍ഷന്‍ ലഭിച്ചാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്കും അവരവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അയവുള്ള പ്ലാനാണിത്.
ഇത് ഒരു നോണ്‍ ലിങ്ക്ഡ് പ്ലാന്‍ ആണ്. ഒറ്റത്തവണ മാത്രം നിക്ഷേപിച്ചാല്‍ മതി. റിട്ടേണ്‍ ഗ്യാരണ്ടീഡ് ആണ് എന്നതാണ് ഇതിന്റെ പ്രത്യേകത. വ്യക്തിഗതമായും മറ്റുള്ളവരുമായി ചേര്‍ന്ന് ജോയിന്റായും പ്ലാനില്‍ ചേരാവുന്നതാണ്. അതായത് മാതാപിതാക്കള്‍ക്ക് ഒപ്പമോ ഭാര്യയ്ക്ക് ഒപ്പമോ മറ്റും ചേരാന്‍ ഇതില്‍ ഓപ്ഷന്‍ ഉണ്ട്. വായ്പ സൗകര്യം ഉണ്ട് എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു ആകര്‍ഷണം. ഒരു വര്‍ഷം കഴിഞ്ഞശേഷം മാത്രമേ വായ്പയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കൂ. നിക്ഷേപത്തിന് റിവാര്‍ഡ് ആണ് മറ്റൊരു പ്രത്യേകത. ഓരോ ആയിരം രൂപയ്ക്കും മൂന്ന് രൂപ മുതല്‍ 9.75 രൂപ വരെ റിവാര്‍ഡ് ലഭിക്കാം. സമയവും ചെലവും അനുസരിച്ച് റിവാര്‍ഡില്‍ മാറ്റം ഉണ്ടാവും.
5,10,15,20 എന്നിങ്ങനെ എത്ര വര്‍ഷം കഴിഞ്ഞ് പെന്‍ഷന്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്, അതനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. കുറഞ്ഞത് ഒന്നരലക്ഷം രൂപയെങ്കിലും നിക്ഷേപിക്കണം. അങ്ങനെയങ്കില്‍ കുറഞ്ഞത് വര്‍ഷം 12000 രൂപ പെന്‍ഷനായി ലഭിക്കും. നിക്ഷേപത്തിന് പരിധിയില്ല. എത്രവേണമെങ്കിലും നിക്ഷേപിക്കാം. മാസം 11000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷനായി ലഭിക്കണമെങ്കില്‍ കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും നിക്ഷേപിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates