പെന്‍ഷന്‍ പ്ലാന്‍ നോക്കുന്നുണ്ടോ?; ഡിഫേര്‍ഡ് ആന്വിറ്റി പ്ലാനില്‍ കൂടുതല്‍ നേട്ടം: അറിയാം എല്‍ഐസി ന്യൂ ജീവന്‍ ശാന്തി

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കാന്‍ സഹായിക്കുന്ന നിരവധി പെന്‍ഷന്‍ പ്ലാനുകള്‍ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഉണ്ട്.
LIC New Jeevan Shanti annuity plan
LIC New Jeevan Shanti annuity planഫയൽ
Edited By:
Updated on
1 min read

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കാന്‍ സഹായിക്കുന്ന നിരവധി പെന്‍ഷന്‍ പ്ലാനുകള്‍ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ഉണ്ട്. അതില്‍ ഒന്നാണ് ന്യൂ ജീവന്‍ ശാന്തി. ഇതൊരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്, സിംഗിള്‍ പ്രീമിയം പ്ലാനാണ്. ഭാവി മുന്നില്‍ കണ്ട് ഒറ്റത്തവണ നിക്ഷേപം നടത്തി ദീര്‍ഘകാലത്തിന് ശേഷം പെന്‍ഷന്‍ വാങ്ങാന്‍ സഹായിക്കുന്ന ഡിഫേര്‍ഡ് ആന്വിറ്റി പ്ലാനാണിത്.

നിക്ഷേപിച്ച തുകയില്‍ നിന്ന് ഒരു വര്‍ഷം മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവില്‍ ഇഷ്ടപ്പെട്ട സമയം തെരഞ്ഞെടുത്ത ശേഷം പിന്നീട് പെന്‍ഷന്‍ വാങ്ങാന്‍ അനുവദിക്കുന്നതാണ് ഡിഫേര്‍ഡ് പ്ലാന്‍. ഇമ്മീഡിയറ്റ് പ്ലാനിനെ അപേക്ഷിച്ച് ഇതിന് റിട്ടേണ്‍ കൂടുതലായിരിക്കും. സിംഗിളായി ജോയിന്റായും ഡിഫേര്‍ഡ് ആന്വിറ്റി പ്ലാനില്‍ ചേരാവുന്നതാണ്.

പോളിസി ഉടമയ്ക്ക് അവരുടെ വിരമിക്കല്‍ സമ്പാദ്യം കാലഹരണപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ ഈ പ്ലാന്‍ വഴി സാധിക്കും. ആജീവനാന്തം വരുമാനം നല്‍കുന്ന തരത്തില്‍ ഡിഫേര്‍ഡ് ആന്വിറ്റി പ്ലാനുകള്‍ ക്രമീകരിക്കാന്‍ കഴിയും.

സിംഗിള്‍ ലൈഫ് ഡിഫേര്‍ഡ് പ്ലാന്‍

ഈ പ്ലാനിന് കീഴില്‍ ഡിഫര്‍മെന്റ് കാലയളവിന് ശേഷം പോളിസി ഉടമ ജീവിച്ചിരിക്കുന്ന കാലത്തോളം മുന്‍കൂട്ടി നിശ്ചയിച്ച ഗഡുക്കളായി പെന്‍ഷന്‍ നല്‍കും. പെന്‍ഷന്‍ തുക സ്വീകരിക്കുന്ന രീതി പോളിസി ഉടമയ്ക്ക് തെരഞ്ഞെടുക്കാം. ഡിഫര്‍മെന്റ് കാലയളവിലോ അതിന് ശേഷമോ അപ്രതീക്ഷിതമായി മരണം സംഭവിച്ചാല്‍ മരണാനന്തര ആനുകൂല്യങ്ങള്‍ പോളിസി ഉടമയുടെ നോമിനിക്ക് ലഭിക്കും.

ജോയിന്റ് ലൈഫ് ഡിഫേര്‍ഡ് പ്ലാന്‍

ഈ പ്ലാനിന് കീഴില്‍ ഡിഫര്‍മെന്റ് കാലയളവിന് ശേഷം ആദ്യ പോളിസി ഉടമയോ രണ്ടാമത്തെ പോളിസി ഉടമയോ ജീവിച്ചിരിക്കുന്നത്രയും കാലം തെരഞ്ഞെടുത്ത രീതിയില്‍ പെന്‍ഷന്‍ ലഭിക്കും. ഇരുവര്‍ക്കും മരണം സംഭവിച്ചാല്‍ മരണാനന്തര ആനുകൂല്യങ്ങള്‍ നോമിനിക്ക് ലഭിക്കും.

കുറഞ്ഞത് 1.5 ലക്ഷം രൂപ നിക്ഷേപിച്ച് ഈ പ്ലാനില്‍ ചേരാവുന്നതാണ്. വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, പാദ വാര്‍ഷികം, പ്രതിമാസം എന്നി രീതികളില്‍ പെന്‍ഷന്‍ സ്വീകരിക്കാം. കുറഞ്ഞ പെന്‍ഷന്‍ തുക പ്രതിവര്‍ഷം 12,000 രൂപയാണ്. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. അഞ്ചുലക്ഷ രൂപയോ അതില്‍ കൂടുതലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് പെന്‍ഷന്‍ നിരക്കില്‍ വര്‍ധന ലഭിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാണ്. 30 വയസ് മുതല്‍ 79 വയസ് വരെയുള്ള വ്യക്തികള്‍ക്ക് ഈ പ്ലാന്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LIC New Jeevan Shanti annuity plan
എട്ടല്ല, പത്തുശതമാനം ഉറപ്പുള്ള മാസവരുമാനം, ജീവിതകാലം മുഴുവന്‍ ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം പ്രവാസി ഡിവിഡന്റ് സ്‌കീം
LIC New Jeevan Shanti annuity plan
മാസം പതിനായിരം രൂപയുടെ വരുമാനം, ഉയര്‍ന്ന റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡിയുടെ നേട്ടങ്ങള്‍
Summary

LIC New Jeevan Shanti annuity plan: premium, benefits and other details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com