പ്രതിദിനം 45 രൂപ മാറ്റിവെയ്ക്കാമോ?, 25 ലക്ഷം രൂപ സമ്പാദിക്കാം; ഇതാ ഒരു എല്‍ഐസി പോളിസി

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ക്ക് അനുയോജ്യമായ പോളിസികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി
lic
18 വയസ് തികഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ക്ക് അനുയോജ്യമായ പോളിസികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയാണ് എല്‍ഐസി. എല്‍ഐസി പോളിസികളുടെ ഏറ്റവും വലിയ നേട്ടം എന്നത് ചെറിയ തുകകള്‍ നിക്ഷേപിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വലിയ തുക ലഭിക്കും എന്നതാണ്.

അത്തരത്തിലുള്ള ഒരു പദ്ധതിയാണ് ജീവന്‍ ആനന്ദ്. പ്രതിദിനം 45 രൂപ നിക്ഷേപിക്കാന്‍ സാധിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 25 ലക്ഷം രൂപ നേടാന്‍ ഈ പോളിസി വഴി സാധിക്കും. കുറഞ്ഞ പ്രീമിയത്തില്‍ വലിയ തുക നേടണമെങ്കില്‍ ജീവന്‍ ആനന്ദ് പോളിസി ഒരു മികച്ച ഓപ്ഷനാണ്. വേണമെങ്കില്‍ ദീര്‍ഘകാല സേവിംഗ്‌സ് പ്ലാന്‍ എന്നും പറയാം. അതുകൊണ്ടു തന്നെ റിട്ടയര്‍മെന്റ് ഫണ്ട് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പോളിസി അനുയോജ്യമാണ്.

ഓരോരുത്തര്‍ക്കും അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പോളിസിയില്‍ ചേരാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പോളിസിയുടെ ലോക്ക് ഇന്‍ പിരീഡ് ദൈര്‍ഘ്യമേറിയതാണ് എന്നതിനോടൊപ്പം തന്നെ പോളിസിയ്ക്ക് ആനുകൂല്യങ്ങളും കൂടുതലാണ്.

18 വയസ് തികഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. പോളിസി കാലാവധി 15 മുതല്‍ 35 വര്‍ഷം വരെയാണ്. ജീവന്‍ ആനന്ദ് പോളിസിയില്‍ ഒരു ലക്ഷം രൂപ സം അഷ്വേര്‍ഡ് നല്‍കിയിട്ടുണ്ട്. അതേസമയം നിക്ഷേപത്തിന് പരമാവധി പരിധിയില്ല.

പ്രതിദിനം 45 രൂപ നിക്ഷേപത്തിനായി മാറ്റിവയ്ക്കുകയാണെങ്കില്‍ പ്രതിമാസം 1358 രൂപയാണ് പ്രീമിയം വരിക. ഇത്തരത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ 25 ലക്ഷം രൂപ ലഭിക്കും. 35 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ മാത്രമേ 25 ലക്ഷം രൂപ ലഭിക്കൂ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്ലാ മാസവും 1358 രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തേയ്ക്ക് 16,300 രൂപ വരും. ഇങ്ങനെ 35 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ച ആകെ തുക 5,70,500 രൂപയാകും. 35 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 5 ലക്ഷം രൂപ സം അഷ്വേര്‍ഡ് ലഭിക്കും. അതോടൊപ്പം 8.60 ലക്ഷം രൂപ റിവിഷണറി ബോണസും 11.50 ലക്ഷം രൂപ അന്തിമ ബോണസും നല്‍കും. അങ്ങനെ ആകെ മൊത്തം 25 ലക്ഷം രൂപ ലഭിക്കും.

നാല് തരം റൈഡറുകളും ഈ പോളിസിയ്ക്ക് ഉണ്ട്. ആക്സിഡന്റല്‍ ഡെത്ത് ആന്‍ഡ് ഡിസെബിലിറ്റി റൈഡര്‍, ആക്സിഡന്റ് ബെനിഫിറ്റ് റൈഡര്‍, ന്യൂ ടേം ഇന്‍ഷുറന്‍സ് റൈഡര്‍, ന്യൂ ക്രിട്ടിക്കല്‍ ബെനിഫിറ്റ് റൈഡര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

lic
സിനിമാറ്റിക് വിഷന്‍, ലെയ്ക കാമറ; 39,999 രൂപയ്ക്ക് ഫുള്‍ ഫീച്ചറുകള്‍, ഷവോമി 14 സിവി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

lic jeevan umang plan
LIC New Jeevan Shanti annuity plan
lic smart pension plan
LIC's Saral Pension
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com