ഒറ്റ തവണ നിക്ഷേപം, അടുത്ത നിമിഷം മുതല്‍ ആജീവനാന്ത പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ 'മാജിക് പ്ലാന്‍'

റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നതാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം
LIC's Saral Pension
LIC's Saral Pensionfile
Edited By:
Updated on
1 min read

റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നതാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. റിട്ടയര്‍മെന്റ് സമയത്ത് സ്ഥിരവരുമാനം ഒരു അനിവാര്യമായ കാര്യമാണ്. ദൈനംദിന ജീവിതത്തിലെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനും ബുദ്ധിമുട്ടില്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇത് അത്യാവശ്യമാണ്. ഇവിടെയാണ് റിട്ടയര്‍മെന്റ് പ്ലാന്‍ പ്രധാന്യമര്‍ഹിക്കുന്നത്.

ഒരിക്കല്‍ നിക്ഷേപിച്ച് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ നേടാന്‍ സാധിക്കുന്ന നിരവധി എല്‍ഐസി സ്‌കീമുകള്‍ ഉണ്ട്. അതില്‍ ഒന്നാണ്, എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന. ഈ പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 40 വയസാണ്. ഇവിടെ ഒറ്റത്തവണ നിക്ഷേപം വഴി പോളിസി ഉടമയ്ക്ക് ജീവിതകാലം മുഴുവന്‍ ഒരു നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കാന്‍ സാധിക്കും. നിക്ഷേപം വിപണി

ഒരു വ്യക്തിക്ക് ഒറ്റയ്ക്കോ, ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് സംയുക്തമായോ പദ്ധതി തെരഞ്ഞെടുക്കാം. ഈ പോളിസിയില്‍ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 40 വയസും പരമാവധി പ്രായം 80 വയസുമാണ്. അതായത് നിക്ഷേപത്തിന് വൈകിയെന്നു കരുതുന്ന പലര്‍ക്കുമുള്ള ഒരു സുവര്‍ണാവസരമാണ് ഈ പോളിസി.

ഇതൊരു ലംപ്സം നിക്ഷേപ ഓപ്ഷന്‍ ആണ്. പോളിസി ഉടമയ്ക്ക് പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക പെന്‍ഷന്‍ ഓപ്ഷനുകള്‍ ലഭിക്കും. പെന്‍ഷന്‍ തുക തുടക്കം മുതല്‍ അവസാനം വരെ ഒരു മാറ്റവും കൂടാതെ തുടരുമെന്നതാണ് മറ്റൊരു വസ്തുത. ഇതുവരെ വിരമിക്കല്‍ ഓപ്ഷനുകള്‍ പ്ലാന്‍ ചെയ്യാത്ത, വിരമിക്കലിനോട് അടുക്കുന്ന ഉപയോക്താക്കള്‍ക്ക് മികച്ച പോളിസിയാണിത്. വിരമിക്കല്‍ സമയത്ത് തങ്ങളുടെ പിഎഫ് അല്ലെങ്കില്‍ ഗ്രാറ്റുവിറ്റി തുക സുരക്ഷിതമായ സ്ഥലത്ത് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണിത്.

പോളിസി ആരംഭിച്ച് ആറ് മാസത്തിന് ശേഷം സറണ്ടര്‍ സൗകര്യവും എല്‍ഐസി വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് പോളിസി അനുയോജ്യമല്ലെന്ന് തോന്നിയാല്‍ പിന്മാറാം. പോളിസി ഉടമ മരിച്ചാല്‍ നോമിനിക്ക് മുഴുവന്‍ നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും. ഇത് കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കും.

കുറഞ്ഞ നിക്ഷേപവും വായ്പാ സൗകര്യവും

പദ്ധതിക്കു കീഴില്‍ കുറഞ്ഞത് 12,000 രൂപ വാര്‍ഷിക നിക്ഷേപത്തോടെ ആന്വിറ്റി വാങ്ങാം. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. പോളിസി എടുത്ത് ആറ് മാസത്തിന് ശേഷം വായ്പാ സൗകര്യവും ലഭ്യമാണ്. 42 വയസുള്ള ഒരു വ്യക്തി ഈ പദ്ധതിയില്‍ ഏകദേശം 30 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ പ്രതിമാസം ഏകദേശം 12,388 രൂപ ഉറപ്പായ പെന്‍ഷന്‍ ലഭിക്കും. എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, എല്‍ഐസി ഏജന്റുകള്‍ വഴി ഓഫ്ലൈനായോ ഇത് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Summary

LIC's Saral Pension, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com