മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മെസി
Lionel Messi
Lionel Messifile
Edited By:
Updated on
2 min read

ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മെസി.പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡ് ആണ് മെസി പഴങ്കഥയാക്കിയത്. അള്‍ജീരിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടുമ്പോള്‍ മെസിക്ക് 38 വയസാണ് പ്രായം. ഈ മത്സരത്തില്‍ അര്‍ജന്റീന 3-0 നാണ് വിജയിച്ചത്.

2018ല്‍ റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പില്‍ സ്പെയിനെതിരെ 33-ാം വയസ്സില്‍ ഹാട്രിക് ഗോള്‍ നേടി റൊണാള്‍ഡോ സ്ഥാപിച്ച റെക്കോര്‍ഡ് ആണ് മെസി മറികടന്നത്. അച്ചടക്കം, ക്ഷമ, സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനുള്ള കഴിവ് എന്നിവയിലൂടെയാണ് മെസി തന്റെ കരിയര്‍ കെട്ടിപ്പടുത്തത്. അതേപോലെ ദീര്‍ഘകാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപകര്‍ക്കും ഈ തത്വങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.മെസിയുടെ വിജയഗാഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അഞ്ച് പ്രധാന സാമ്പത്തിക പാഠങ്ങള്‍ താഴെ:

1. കഴിവ് നിലനില്‍ക്കാന്‍ അച്ചടക്കം ആവശ്യമാണ്

സ്വാഭാവികമായ കഴിവുകള്‍ പുതിയ അവസരങ്ങള്‍ തുറന്നുതന്നേക്കാം. എന്നാല്‍ അച്ചടക്കത്തിന് മാത്രമേ ആ അവസരങ്ങളെ നിലനിര്‍ത്താന്‍ കഴിയൂ. മെസി തന്റെ ജീവിതകാലം മുഴുവന്‍ സ്ഥിരതയോടെ, ഏതാണ്ട് എല്ലാ ദിവസവും ഫുട്‌ബോള്‍ കളിക്കാനും പരിശീലിക്കാനുമായി നീക്കിവെച്ചിട്ടുണ്ട്. വലിയ ടീമുകള്‍ക്കെതിരെയുള്ള വലിയ മത്സരങ്ങളില്‍ അദ്ദേഹം തിളങ്ങിനില്‍ക്കുന്നതിന് പിന്നിലുള്ള കാരണം അതിരാവിലെ എഴുന്നേറ്റ് പരിശീലിക്കുന്നതും ആവര്‍ത്തിച്ചുള്ള ഡ്രില്ലുകള്‍ ചെയ്യുന്നതുമാണ്.

അതേപോലെ, പണം സമ്പാദിക്കുന്നതിലും അച്ചടക്കം ആവശ്യമാണ്. പണം ശരിയായി കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും നിക്ഷേപിക്കുന്നതിനും കൃത്യമായ അച്ചടക്കം ആവശ്യമാണ്. അച്ചടക്കത്തോടെയുള്ള നിക്ഷേപ ശൈലിക്ക് മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പന്നനാക്കാന്‍ സാധിക്കൂ.

2. താല്‍ക്കാലിക വിജയത്തേക്കാള്‍ പ്രധാനം സ്ഥിരതയാണ്

ഒരു മികച്ച സീസണോ അതോ അതിശയകരമായ ഒരു ഗോളോ മാത്രമല്ല മെസിയെ ഒരു ഇതിഹാസമാക്കിയത്. പതിറ്റാണ്ടുകളായി അദ്ദേഹം സ്ഥിരതയോടെ പുറത്തെടുത്ത പ്രകടനങ്ങളാണ് അതിന് കാരണം.

വ്യക്തിഗത ധനസമ്പാദനത്തിലും പെട്ടെന്നുള്ള ലാഭങ്ങള്‍ക്കോ വിപണിയിലെ ട്രെന്‍ഡുകള്‍ക്കോ പിന്നാലെ പായുന്നതിനേക്കാള്‍, ചെറിയ തുകകള്‍ കൃത്യമായ ഇടവേളകളില്‍ സമ്പാദിക്കുന്നതും നിക്ഷേപിക്കുന്നതുമാണ് കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുക.

3. വിജയത്തിന് സമയമെടുക്കും

മെസി 2003-ലാണ് പ്രൊഫഷണല്‍ തലത്തില്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയത്. അതിനാല്‍ ലോകകപ്പ് കിരീടം നേടുന്ന പ്രഭാവത്തിലേക്ക് ഉയരാന്‍ അദ്ദേഹത്തിന് ഏകദേശം 20 വര്‍ഷത്തോളം സമയമെടുത്തു. സമ്പത്ത് സൃഷ്ടിക്കുന്നതിനും ഇതേ തത്വം തന്നെയാണ് ബാധകം. കുറുക്കുവഴികളെയോ പെട്ടെന്ന് പണക്കാരനാകാനുള്ള പദ്ധതികളെക്കാളും ക്ഷമയോടെ കാത്തിരിക്കുമ്പോള്‍ ലഭിക്കുന്ന കോമ്പൗണ്ടിംഗ് വഴിയാണ് നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച വളര്‍ച്ചയുണ്ടാകുന്നത്.

4. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കരുത്

ഒരു മത്സരത്തിനിടയില്‍, പലപ്പോഴും ലയണല്‍ മെസി കളിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് തോന്നാം. അദ്ദേഹം കൂടുതല്‍ സമയവും പതുക്കെ നടന്നും കളി നിരീക്ഷിച്ചും ലൈംലൈറ്റില്‍ നിന്ന് മാറിനിന്നേക്കാം. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ പ്രതിഭയുടെ ഭാഗമാണ്. എല്ലാ പന്തിന് പിന്നാലെയും ഓടുന്നതിന് പകരം, മെസി കളി പഠിക്കുകയും തന്റെ ഊര്‍ജ്ജം സംഭരിച്ചു നിര്‍ത്തുകയും ശരിയായ നിമിഷത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.

ശരിയായ അവസരം വരുമ്പോള്‍, അദ്ദേഹം കൃത്യമായി അവിടെയുണ്ടാകും അത് ലക്ഷ്യത്തിലെത്തിക്കാന്‍ അദ്ദേഹം പരാജയപ്പെടാറുമില്ല. ജീവിതത്തില്‍ പ്രശസ്തിയും വിമര്‍ശനങ്ങളും വന്നെങ്കിലും മെസി എപ്പോഴും ഫുട്‌ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വിപണിയിലെ ഓരോ വാര്‍ത്തകളോടും ട്രെന്‍ഡുകളോടും പെട്ടെന്ന് പ്രതികരിക്കുന്നതിന് പകരം, തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് നിക്ഷേപകര്‍ക്ക് ഈ പാഠം ജീവിതത്തില്‍ പകര്‍ത്താം.

5. വൈവിധ്യവത്കരിക്കുക

ഫുട്‌ബോള്‍ തന്റെ പ്രധാന കരുത്തായി നിലനിര്‍ത്തുമ്പോള്‍ തന്നെ, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍, ബിസിനസ്സ് സംരംഭങ്ങള്‍, മറ്റ് നിക്ഷേപങ്ങള്‍ എന്നിവയിലേക്കും ലയണല്‍ മെസി തന്റെ സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ട്. അതേപോലെ, കേവലം ശമ്പള വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നത് അപകടസാധ്യത നിറഞ്ഞതാണ്. നിക്ഷേപങ്ങള്‍ പല മേഖലകളിലായി വൈവിധ്യവത്കരിക്കുന്നത് വിപണിയിലെ അസ്ഥിരതകളില്‍ നിന്നുള്ള അപകടസാധ്യത കുറയ്ക്കാനും കാലക്രമേണ സമ്പത്ത് വളര്‍ത്താനും സഹായിക്കും.

Summary

Lionel Messi's career is a masterclass in building long-term wealth | 5 Money habits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com