

ഏതെങ്കിലും കാര്യത്തിന് വായ്പ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. കൈയില്‍ അധിക പണം വന്നാല്‍ വായ്പ മുന്‍കൂട്ടി തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കണോ അതോ നിക്ഷേപിക്കണോ എന്ന ആശയക്കുഴപ്പം എല്ലാവര്‍ക്കും വരാം. വായ്പ മുന്‍കൂട്ടി തിരിച്ചടയ്ക്കുന്നത് പലിശഭാരം കുറയ്ക്കും എന്നതില്‍ സംശയമില്ല. അതേസമയം അധിക പണം മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് കൂടുതല്‍ പണം സമ്പാദിക്കാന്‍ സഹായിക്കും. എന്നാല്‍ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം, റിസ്‌ക് എടുക്കാനുള്ള ശേഷി, വായ്പയുടെ പലിശ നിരക്ക്, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവ പരിഗണിച്ച് വേണം ഉചിതമായ തീരുമാനമെടുക്കാന്‍ എന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
അടയ്‌ക്കേണ്ട ബാക്കി തുക ഒരുമിച്ച് അടച്ച് ബാധ്യത തീര്‍ക്കുന്നതാണ് ലോണ്‍ പ്രീപേയ്‌മെന്റ് എന്ന് പറയുന്നത്. ഇതുവഴി മുതലും പലിശയും കുറയ്ക്കാനും കടബാധ്യതയില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കും. വായ്പയുടെ പലിശനിരക്ക് കുറവാണെങ്കിലും റിസ്‌ക് എടുക്കാന്‍ ശേഷി ഉണ്ടെങ്കിലും മാര്‍ക്കറ്റുമായി ബന്ധപ്പെട്ട സ്‌കീമുകളില്‍ പണം നിക്ഷേപിച്ച് പണം സമ്പാദിക്കാവുന്നതാണ്. നിക്ഷേപത്തിലൂടെ വിരമിക്കല്‍ കാലം, മറ്റു സ്വത്തുക്കള്‍ വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി തുക സമാഹരിക്കാന്‍ സാധിക്കും. കോമ്പൗണ്ടിങ്ങിന്റെ ആനുകൂല്യവും പ്രയോജനപ്പെടുത്താവുന്നതാണ്.ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നല്ലൊരു തുക സമാഹരിക്കാന്‍ സാധിക്കും
ഉദാഹരണമായി കൈയില്‍ ആറു ലക്ഷം രൂപ അധികമായി ഉണ്ട് എന്ന് കരുതുക. ഇത് വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിച്ചാല്‍, ബാക്കി കാലാവധിയിലെ വായ്പയുമായി ബന്ധപ്പെട്ട പലിശനിരക്ക്് ലാഭിക്കാനാവും. എന്നാല്‍ ആറു ലക്ഷം രൂപ മ്യൂച്ചല്‍ ഫണ്ടുകളില്‍ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം നേടാന്‍ സാധിക്കും. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണ്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. റിസ്‌ക് ഉള്ള കാര്യം ഓര്‍ക്കേണ്ടതാണ്.
എപ്പോഴാണ് വായ്പ മുന്‍കൂട്ടി അടയ്‌ക്കേണ്ടത്?
വായ്പയുടെ പലിശനിരക്ക് കൂടുതലാണെങ്കില്‍
റിസ്‌ക് എടുക്കാനുള്ള ശേഷി വളരെ കുറവാണെങ്കില്‍
വിരമിക്കല്‍ കാലം അടുത്തിരിക്കുകയാണെങ്കില്‍
സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
എപ്പോഴാണ് സര്‍പ്ലസ് പണം നിക്ഷേപിക്കേണ്ടത്?
കൂടുതല്‍ സമയം ഉണ്ടെങ്കില്‍
വായ്പയുടെ പലിശ നിരക്ക് താരതമ്യേന കുറവാണെങ്കില്‍
റിസക് എടുക്കാനുള്ള ശേഷിയുണ്ടെങ്കില്‍
നിശ്ചിത/ഉറപ്പായ ലാഭം മാത്രം പ്രതീക്ഷിക്കുന്നില്ലെങ്കില്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates