

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് ഒരു സുപ്രധാന രേഖയാണ്. വലിയ തുക കൈമാറുന്നതിനും മറ്റും ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡ് ചോദിക്കാറുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്.
പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നാണ് നിര്‍ദേശം. തങ്ങളുടെ ഫോണ്‍ ആരും തട്ടിപ്പിനായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എഫ്‌ഐആറിന്റെ കോപ്പി കൈയില്‍ കരുതേണ്ടതാണ്. ഡ്യുപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവിധം ചുവടെ:
ആദ്യം TIN-NSDL വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഡ്യുപ്ലിക്കേറ്റ് പാന്‍ ( റീപ്രിന്റ് പാന്‍ കാര്‍ഡ്) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക
പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങി നിര്‍ബന്ധമായി നല്‍കേണ്ട വിവരങ്ങള്‍ കൈമാറുക
അപേക്ഷകന്റെ ഇ-മെയിലിലേക്ക് ടോക്കണ്‍ നമ്പര്‍ കൈമാറും
പേഴ്‌സണല്‍ ഡീറ്റെയില്‍സ് പേജിലെ മുഴുവന്‍ വിവരങ്ങളും കൈമാറുക
നേരിട്ടും ഇ- കെവൈസിയും ഇ- സൈന്‍ വഴിയും ഡ്യുപ്ലിക്കേറ്റ് പാനിനായി അപേക്ഷ രേഖ സമര്‍പ്പിക്കാം
അപേക്ഷ രേഖകള്‍ നേരിട്ട് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പണം അടച്ച ശേഷം അക്‌നോളജ്‌മെന്റ് ഫോം സഹിതം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളോടെ രജിസ്‌റ്റേര്‍ഡ് പോസ്റ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകളാണ് സ്വയം സാക്ഷ്യപ്പെടുത്തേണ്ടത്.
എന്‍എസ്ഡിഎല്ലിന്റെ പാന്‍ സര്‍വീസസ് യൂണിറ്റിലേക്കാണ് പോസ്റ്റല്‍ വഴി അയക്കേണ്ടത്.
ഇ- കെവൈസി, ഇ- സൈന്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണ്. ഒടിപി അടിസ്ഥാനമാക്കിയാണ് അപേക്ഷ സമര്‍പ്പിക്കല്‍. സ്‌കാന്‍ഡ് ഇമേജുകള്‍ അപ്ലോഡ് ചെയ്താണ് ഇത് നിര്‍വഹിക്കേണ്ടത്.
പാന്‍ കാര്‍ഡ് ഇലക്ട്രോണിക് രൂപത്തിലും ഫിസിക്കല്‍ രൂപത്തിലും ലഭിക്കും. ഇഷ്ടാനുസരണം ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്. ഇ - പാന്‍ കാര്‍ഡിന് ഇ-മെയില്‍ അഡ്രസ് നിര്‍ബന്ധമാണ്.
പാന്‍ കാര്‍ഡ് 15 മുതല്‍ 20 പ്രവൃത്തി ദിവസത്തിനകം ലഭിക്കും
ഓഫ്‌ലൈനായി അപേക്ഷിക്കുന്നതിന് ഫോം പ്രിന്റ് ഔട്ട് എടുക്കണം. ഫോം പൂരിപ്പിച്ച ശേഷം രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയോട് കൂടി വേണം അയക്കാന്‍. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയ്ക്ക് കുറുകെ സൈന്‍ ചെയ്യണം. ഇതിന് പുറമേ പണമടച്ച രേഖ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, മേല്‍വിലാസം തിരിച്ചറിയുന്നതിനുള്ള രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം എന്‍എസ്ഡിഎല്‍ കേന്ദ്രങ്ങളിലേക്കാണ് അയക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് സൈറ്റ് സന്ദര്‍ശിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
