അടുക്കളയും പൊള്ളും, ​ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 96 രൂപയും വർധിച്ചു

ഗാർഹിക സിലിണ്ടറിന്റെ വില 826 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറി 1604 രൂപയാണ് ഇപ്പോഴത്തെ വില
ഗ്യാസ് സിലിണ്ടര്‍ / ഫയല്‍ ചിത്രം
ഗ്യാസ് സിലിണ്ടര്‍ / ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡൽഹി; രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ​ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 96 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 826 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറി 1604 രൂപയാണ് ഇപ്പോഴത്തെ വില. നാലു ദിവസം മുൻപ് വർധനയുണ്ടായിരുന്നു.

30 ദിവസത്തിനിടെ പാചകവാതക വിലയിലുണ്ടായ നാലാമത്തെ വർധനയാണ് ഇത്. മൂന്ന് മാസത്തിൽ 226 രൂപയാണ് ​ഗാർഹിക സിലിണ്ടറിന് വർധിച്ചത്. ഫെബ്രുവരിയിൽ മാത്രം മൂന്ന് തവണയാണ് പാചകവാതക വില കൂട്ടിയത്. ഫെബ്രുവരി 25ന് 25 രൂപ കൂട്ടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 100 രൂപയോളം രൂപ വർധിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER