എംഎ യൂസഫലി പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് ജൂറിയില്‍ 

എംഎ യൂസഫലി പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് ജൂറിയില്‍ 
എംഎ യൂസഫലി പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് ജൂറിയില്‍ 
Updated on: 
1 min read

ദുബൈ: പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് കമ്മിറ്റിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നാമനിര്‍ദേശം ചെയ്തു. അടുത്ത വര്‍ഷം ജനുവരി ആദ്യവാരം നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് അവാര്‍ഡ് നല്‍കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അവാര്‍ഡ് ജൂറിയിലേക്ക് യൂസഫലി ഉള്‍പ്പെടെ വിവിധ മേഖലകളില്‍നിന്നുള്ള അഞ്ച് വ്യക്തികളുടെ പേര് ഉള്‍പ്പെടുത്തിയത്.

കോവിഡ് വ്യാപനം മൂലം ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ് ഓണ്‍ലൈനിലാണ് നടക്കുന്നത്. ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com