ബഹിരാകാശത്ത്‌നിന്ന് ഫോണ്‍ വിളിക്കാം; ഐഎസ്ആര്‍ഒ അമേരിക്കന്‍ ഉപഗ്രഹം വിക്ഷേപിക്കും; റിപ്പോര്‍ട്ട്

ഇതുവരെ അമേരിക്കന്‍ കമ്പനികള്‍ നിര്‍മ്മിച്ച ചെറിയ ഉപഗ്രഹങ്ങള്‍ മാത്രമേ ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളൂ.
make phone calls from space using a smartphone; ISRO to launch American satellite; Report
പ്രതീകാത്മകചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ബഹിരാകാശത്ത് നിന്ന് നേരിട്ട് ഫോണ്‍ കോള്‍ യാഥാര്‍ഥ്യമാക്കുന്ന അമേരിക്കന്‍ ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ‍ ഒരു അമേരിക്കന്‍ കമ്പനിയുടെ ഇത്ര വലിയ ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നത് ഇതാദ്യമായിരിക്കും. ഇതുവരെ അമേരിക്കന്‍ കമ്പനികള്‍ നിര്‍മ്മിച്ച ചെറിയ ഉപഗ്രഹങ്ങള്‍ മാത്രമേ ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളൂ.

''ഫെബ്രുവരിയിലോ മാര്‍ച്ചിലോ മൊബൈല്‍ ആശയവിനിമയത്തിനായി ഒരു യുഎസ് ഉപഗ്രഹം വിക്ഷേപിക്കും. ഈ ഉപഗ്രഹം മൊബൈല്‍ ഫോണുകളില്‍ ശബ്ദ ആശയവിനിമയം സാധ്യമാക്കും. ഇത് സുപ്രധാനമായ ഒരു ദൗത്യമായിരിക്കും,'' കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ആശയവിനിമയ ഉപഗ്രഹം നിര്‍മ്മിക്കുന്നതായി അമേരിക്കന്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ടെക്‌സസ് ആസ്ഥാനമായുള്ള കമ്പനിയായ എഎസ്ടി സ്പേസ് മൊബൈല്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കുമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
The Gulf is no longer safe for America; More than 20 military bases were destroyed in the war; The loss cannot be replaced, says investigative report
 today top five news
White House
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com