ഇനി കുറഞ്ഞ ചെലവില്‍ പറക്കാം, കേരളത്തിന്റെ 'സ്വന്തം' എയര്‍ കേരളയ്ക്ക് കേന്ദ്രാനുമതി

ഗള്‍ഫിലേക്ക് കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് എന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യത്തിലേക്ക്.
air kerala
എയര്‍ കേരളഫോട്ടോ എക്സ്പ്രസ്
Updated on
1 min read

ദുബായ്: ഗള്‍ഫിലേക്ക് കേരളത്തിന്റെ സ്വന്തം ബജറ്റ് വിമാന സര്‍വീസ് എന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യത്തിലേക്ക്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭകരുടെ എയര്‍ കേരള വിമാന സര്‍വീസിന് വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചതോടെ പ്രവാസി മലയാളികള്‍ക്ക് മിതമായ നിരക്കില്‍ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാവുകയാണ്.

മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനാനുമതിയാണ് കമ്പനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മലയാളി സംരംഭകര്‍ നേതൃത്വം നല്‍കുന്ന സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ എന്ന കമ്പനിയാണ് എയര്‍ കേരള വിമാന സര്‍വീസിന് പിന്നില്‍. എയര്‍ കേരളയ്ക്ക് പിന്നിലെ പ്രധാനികള്‍ യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്, അയ്യൂബ് കല്ലട എന്നിവരാണ്. വര്‍ഷങ്ങളായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലം എന്നായിരുന്നു സര്‍വീസിന് പ്രവര്‍ത്താനനുമതി കിട്ടിയപ്പോള്‍ കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ അഫി അഹമ്മദ് പ്രതികരിച്ചത്.

'എയര്‍ കേരള സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആദ്യ കടമ്പയാണ് എന്‍ഒസി. രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തദ്ദേശീയമായി സര്‍വീസ് നടത്തും. വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ഒരു എയര്‍ ഓപ്പറേറ്റേഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ ATR 72-600 വിമാനം ഉപയോഗിക്കും. ഇതിന് എട്ട് മുതല്‍ ഒമ്പത് മാസം വരെ സമയം എടുക്കും'-അഫി അഹമ്മദ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'ഞങ്ങള്‍ വിമാനം വാങ്ങിക്കഴിഞ്ഞാല്‍, അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് എയര്‍ കേരള പ്രാദേശികമായി സര്‍വീസ് നടത്തും. തുടക്കത്തില്‍, ടയര്‍ 2, 3 നഗരങ്ങളെ ദക്ഷിണേന്ത്യയിലെ ടയര്‍ 1 നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രദ്ധ, '- അഫി അഹമ്മദ് പറഞ്ഞു. മൂന്ന് എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ പദ്ധതിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'എയര്‍ കേരള യാഥാര്‍ത്ഥ്യമാവുന്നതിന് വേണ്ടി ഞാനും എന്റെ പങ്കാളികളും വിശ്രമമില്ലാതെ അധ്വാനിച്ചു. ഇതിനിടെ പലരും ഈ സംരഭത്തെ തള്ളിക്കളയുകയും ഒരിക്കലും നടക്കാന്‍ പോകില്ല എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ഒരുപാട് ദൂരം ഇനിയും പോകാനുണ്ട് എങ്കിലും എന്‍ഒസി ലഭിച്ചത് വലിയൊരു ചവിട്ടുപടിയാണ്.'- അഫി അഹമ്മദ് പറഞ്ഞു.

ഒരുപാട് കാലമായി എയര്‍ കേരള പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തോടെയാണ് സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായത്. ഒരു ദശലക്ഷം ദിര്‍ഹം (ഏകദേശം 2 .2 കോടി രൂപ ) ചിലവഴിച്ച് അഫി അഹമ്മദ് https://airkerala.com/ എന്ന വെബ്സൈറ്റ് സ്വന്തമാക്കിയതായിരുന്നു പദ്ധതിയുടെ പുനരുജ്ജീവനത്തിന്റെ പ്രധാന കാരണം. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തുകയും ചെയ്യും. ഇത്രയും വിമാനങ്ങള്‍ സ്വന്തമാക്കിയതിന് ശേഷം രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ കേരളയുടെ വരവ് 350 ലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കും. കേരളത്തിന്റെ വ്യാപാരം, ടൂറിസം മേഖലകള്‍ക്ക് പ്രോത്സാഹനമാകാനും എയര്‍ കേരളയ്ക്ക് സാധിക്കുമെന്ന് അധികൃതര്‍ കരുതുന്നു.

air kerala
ടിവി കാണാന്‍ ചെലവേറും?; ചാനല്‍ പാക്കേജ് നിരക്ക് ഉയര്‍ത്താന്‍ ഇനി നിയന്ത്രണമില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com