ഒഴുകിയെത്തിയത് 2.16 ലക്ഷം കോടി; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കുതിപ്പ്; കണക്ക് ഇങ്ങനെ

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന
market valuation of 7 of top-10 most valued firms surges by Rs 2.16 lakh cr
market valuation of 7 of top-10 most valued firms surges by Rs 2.16 lakh crപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.16 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സും ഭാരതി എയര്‍ടെലുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1451 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിനും ഭാരതി എയര്‍ടെലിനും പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. അതേസമയം ഇന്‍ഫോസിസും ടിസിഎസും എല്‍ഐസിയും നഷ്ടം രേഖപ്പെടുത്തി.

റിലയന്‍സിന് മാത്രം വിപണി മൂല്യത്തില്‍ 47,363 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 19,17,483 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഭാരതി എയര്‍ടെല്‍ 41,254 കോടി, ഐസിഐസിഐ ബാങ്ക് 40,123 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 33,185 കോടി, ബജാജ് ഫിനാന്‍സ് 28,903 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 17,774 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

market valuation of 7 of top-10 most valued firms surges by Rs 2.16 lakh cr
ലക്ഷ്യം പതിവായുള്ള വരുമാനമോ?, ദീര്‍ഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ 30,306 കോടിയുടെ ഇടിവാണ് ഉണ്ടായത്. 5,98,773 കോടിയായാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം താഴ്ന്നത്. വിപണി മൂല്യത്തില്‍ ടിസിഎസിന് 23,807 കോടിയുടെ ഇടിവാണ് ഉണ്ടായത്. എല്‍ഐസിക്ക് 7,684 കോടിയുടെ നഷ്ടം ഉണ്ടായി. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

market valuation of 7 of top-10 most valued firms surges by Rs 2.16 lakh cr
വില്‍പ്പനക്കാരില്‍ നിന്ന് 'ബയേഴ്‌സ്' ആയി; ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത് 6480 കോടിയുടെ ഓഹരികള്‍, കണക്ക് ഇങ്ങനെ
Summary

market valuation of 7 of top-10 most valued firms surges by Rs 2.16 lakh cr; Reliance, Airtel biggest gainers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SENSEX
share market
share market
Mcap of five of top-10 most valued firms erodes by Rs 1 lakh cr
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com