ഡിമാന്‍ഡ് ഇല്ല; ഇഗ്നിസ് നിര്‍ത്തി മാരുതി സുസുക്കി, റിപ്പോര്‍ട്ട്

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മോഡലായ ഇഗ്നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്.
Maruti Suzuki Ignis
Maruti Suzuki Ignissource: Maruti
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മോഡലായ ഇഗ്നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ദീര്‍ഘനാളായുള്ള കുറഞ്ഞ വില്‍പനയും ഡിമാന്‍ഡിലെ ഇടിവുമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇഗ്നിസിന്റെ ഉല്‍പ്പാദനം ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബുക്കിങ്ങും അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് വിപരീതമായി, മാരുതിയുടെ വെബ്സൈറ്റില്‍ ഇപ്പോഴും ബുക്കിങ് ലഭ്യമാണ്. ഈ റിപ്പോര്‍ട്ടുകളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2017ല്‍ പുറത്തിറങ്ങിയ ഈ പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് ഹാച്ച്ബാക്കിന് 4.59 ലക്ഷം രൂപ മുതല്‍ 7.80 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. യുവാക്കളെയും നഗരവാസികളായ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ഇഗ്നിസ് എത്തിയത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സാങ്കേതികവിദ്യയും ഇതിനുണ്ട്. നേരത്തെ ഇതിന് ഡീസല്‍ പതിപ്പും ലഭ്യമായിരുന്നു.

Maruti Suzuki Ignis
ഒറ്റ ചാര്‍ജില്‍ 500ലധികം കിലോമീറ്റര്‍ സഞ്ചരിക്കാം, മൂന്ന് ഡ്രൈവ് മോഡുകള്‍; വിന്‍ഫാസ്റ്റ് വിഎഫ് എംപിവി 7 വിപണിയില്‍, അറിയാം ഫീച്ചറുകള്‍

ജിഎസ്ടി പരിഷ്‌കരണത്തെത്തുടര്‍ന്ന് വിലയില്‍ 71,000 രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. വില്‍പനയില്‍ മുന്നേറാന്‍ ഈ മോഡലിന് സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 3,780 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്‍പന 1,902 യൂണിറ്റുകളായി കുറഞ്ഞു (ഏകദേശം 50 ശതമാനം ഇടിവ്).

Maruti Suzuki Ignis
55,000 രൂപ വരെ വിലക്കുറവ്; വിവിധ പെട്രോള്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ, അറിയാം പട്ടിക
Summary

Maruti Suzuki Ignis discontinued: Report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com