മൂന്ന് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടിയുടെ വര്‍ധന; തിളങ്ങി എച്ച്ഡിഎഫ്‌സി ബാങ്ക്

രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യം 1,06,125 കോടി വര്‍ധിച്ചു.
hdfc bank
എച്ച്ഡിഎഫ്‌സി ബാങ്ക്ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യം 1,06,125 കോടി വര്‍ധിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നി കമ്പനികളുടെ വിപണി മൂല്യത്തിലാണ് ഒരാഴ്ച കൊണ്ട് വലിയ വര്‍ധന ഉണ്ടായത്.

കഴിഞ്ഞയാഴ്ച ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 217 പോയിന്റ് ആണ് മുന്നേറിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 52,091 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ എച്ച്ഡിഎഫ്‌സിയുടെ മൊത്തം വിപണി മൂല്യം 12,67,056 കോടിയായി ഉയര്‍ന്നു. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂല്യം യഥാക്രമം 36,118 കോടി, 17,915 കോടി എന്നിങ്ങനെയാണ് വര്‍ധിച്ചത്. ഇതോടെ ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 8,13,914 കോടിയായി ഉയര്‍ന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം റിലയന്‍സ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എല്‍ഐസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി എന്നിവയുടെ വിപണിമൂല്യത്തില്‍ ഇടിവ് നേരിട്ടു. മൊത്തം 1,01,769 കോടിയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 32,271 കോടിയുടെയും എല്‍ഐസിക്ക് 27,260 കോടിയുടെയും നഷ്ടമാണ് നേരിട്ടത്.

hdfc bank
'115 മാസം കൊണ്ട് ഇരട്ടി', 6.7 ശതമാനം മുതല്‍ 8.2 വരെ പലിശ; 9 പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SENSEX
share market
share market
Mcap of five of top-10 most valued firms erodes by Rs 1 lakh cr
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com