ഒഴുകിയെത്തിയത് രണ്ടു ലക്ഷം കോടിയില്‍പ്പരം; ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, വീണ്ടും തിളങ്ങി എച്ച്ഡിഎഫ്‌സിയും ടിസിഎസും

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന
share market trends
എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്
Updated on
1 min read

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2,03,116.81 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 1906 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഓഹരി വിപണി. ഓഹരികളുടെ മൂല്യം കുറഞ്ഞത് അവസരമായി കണ്ട് കൂടുതല്‍ നിക്ഷേപം നടത്താന്‍ ആഭ്യന്തര നിക്ഷേപകര്‍ തയ്യാറായതാണ് വിപണിയെ തുണച്ചത്. പത്തുമുന്‍നിര കമ്പനികളില്‍ എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി എന്നിവയാണ് നഷ്ടം നേരിട്ടത്.

ടിസിഎസിന്റെ മാത്രം വിപണി മൂല്യത്തില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 62,574 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 16,08,782 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന് 45,338 കോടിയുടെ നേട്ടമാണ് ഉണ്ടായത്. 14,19,270 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 26,885 കോടി,റിലയന്‍സ് ഇന്‍ഡസ്ട്രീസ് 26,185 കോടി, എസ്ബിഐ 22,311 കോടി, ഐസിഐസിഐ ബാങ്ക് 19,821 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

വിപണി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് എയര്‍ടെലിന് ആണ്. 16,720 കോടിയുടെ നഷ്ടമാണ് എയര്‍ടെലിന് ഉണ്ടായത്. ഐടിസിയുടെ വിപണി മൂല്യത്തില്‍ 7,256 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SENSEX
share market
share market
Mcap of five of top-10 most valued firms erodes by Rs 1 lakh cr
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com