ഒഴുകിയെത്തിയത് ഒരു ലക്ഷം കോടി രൂപ; ആറ് കമ്പനികളുടെ വിപണി മൂല്യത്തിൽ വർധന, നേട്ടം കൊയ്ത് എയർടെലും ബജാജ് ഫിനാൻസും

ഓഹരി വിപണിയിൽ പത്തുമു‍ൻനിര കമ്പനികളിൽ ആറെണ്ണത്തിന്റെ വിപണി മൂല്യത്തിൽ വർധന
Market valuation
Market valuationപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

മുംബൈ: ഓഹരി വിപണിയിൽ പത്തുമു‍ൻനിര കമ്പനികളിൽ ആറെണ്ണത്തിന്റെ വിപണി മൂല്യത്തിൽ വർധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയിൽ ഈ കമ്പനികളുടെ വിപണി മൂല്യത്തിൽ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. എയർടെലും ബജാജ് ഫിനാൻസുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച സെൻസെക്സ് 664 പോയിന്റ് ആണ് മുന്നേറിയത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അനുകൂല റിപ്പോർട്ടുകളാണ് വിപണിക്ക് കരുത്തുപകരുന്നത്. ജിഎസ്ടി പിരിച്ചെടുത്തതിൽ ഉണ്ടായ വർധനയും വ്യാവസായിക മേഖലയിൽ ഉണ്ടായ ഉണർവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എയർടെൽ, ബജാജ് ഫിനാൻസ് എന്നിവയ്ക്ക് പുറമേ ഐസിഐസിഐ ബാങ്ക്, എൽഐസി, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികളാണ് മുന്നേറ്റം ഉണ്ടാക്കിയത്.

എയർടെലിന് മാത്രം വിപണി മൂല്യത്തിൽ 36,529 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 11,63,877 കോടിയായാണ് വിപണി മൂല്യം ഉയർന്നത്. ബജാജ് ഫിനാൻസ് 33,059 കോടി, ഐസിഐസിഐ ബാങ്ക് 16,084 കോടി, എൽഐസി 8,601 കോടി, എച്ച്ഡിഎഫ്സി ബാങ്ക് 7,664 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തിൽ ഉണ്ടായ വർധന. അതേസമയം എൽആന്റ്ടി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ യഥാക്രമം 26,572 കോടി, 18,945 കോടി നഷ്ടം രേഖപ്പെടുത്തി. റിലയൻസ് തന്നെയാണ് വിപണി മൂല്യത്തിൽ മുന്നിട്ടുനിൽക്കുന്നത്.

Market valuation
E20 പെട്രോള്‍ നിങ്ങളുടെ കാറിന്റെ എന്‍ജിന്‍ നശിപ്പിക്കുമോ? പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രം
Market valuation
വീട്ടിലിരിക്കുന്ന സ്വര്‍ണം വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം, മികച്ച പലിശ; വരുന്നു പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം
Summary

c of 6 of top-10 most valued firms surges Rs 1 lakh cr; Airtel, Bajaj Fin top winners

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com