ഒലിച്ചുപോയത് 1.36 ലക്ഷം കോടി; ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്, പൊള്ളി റിലയന്‍സ്

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്.
share market
Mcap of 6 of top-10 valued firms erodes by Rs 1.36 lakh crore; Reliance hit hardപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,36,151 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ആണ്.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 742 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം ടിസിഎസ്, എസ്ബിഐ, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 34,710 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 18,51, 174 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 29,722 കോടി, ഐസിഐസിഐ ബാങ്ക് 24,719 കോടി, ഇന്‍ഫോസിസ് 19,504 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

share market
അക്കൗണ്ട് ഐസിഐസിഐ ആണോ? മിനിമം ബാലന്‍സ് ഇനി 50,000 രൂപ വേണം

അതേസമയം എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 17,678 കോടിയുടെ വര്‍ധന ഉണ്ടായി. 5,77,187 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,360 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവുമധികം മൂല്യമുള്ള കമ്പനി. എച്ച്ഡിഎഫ്‌സിയും ടിസിഎസുമാണ് തൊട്ടുപിന്നില്‍.

share market
ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കെഎസ്എഫ്ഇ, രാജ്യത്ത് ആദ്യം
Summary

Mcap of 6 of top-10 valued firms erodes by Rs 1.36 lakh crore; Reliance hit hard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SENSEX
share market
share market
Mcap of five of top-10 most valued firms erodes by Rs 1 lakh cr
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com