ഒലിച്ചുപോയത് 1.75 ലക്ഷം കോടി രൂപ, ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; പൊള്ളി റിലയന്‍സ് ഓഹരി

ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കനത്ത ഇടിവ്
Mcap of 7 of top-10 most valued firms drops
Mcap of 7 of top-10 most valued firms dropsപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കനത്ത ഇടിവ്. കഴിഞ്ഞാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.75 ലക്ഷം കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 949 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവിലയുടെ കുതിപ്പ് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. റിലയന്‍സിന് മാത്രം വിപണി മൂല്യത്തില്‍ 89,720 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 18,24,515 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്.

Mcap of 7 of top-10 most valued firms drops
സ്വര്‍ണപ്പണയം, പാന്‍, ഫാസ്ടാഗ്, ട്രെയിന്‍ ടിക്കറ്റ്...; ബുധനാഴ്ച മുതൽ എട്ടുമാറ്റങ്ങള്‍, അറിയാം വിശദമായി

എച്ച്ഡിഎഫ്‌സി ബാങ്ക് 37,248 കോടി, എസ്ബിഐ 35,399 കോടി, ഐസിഐസിഐ ബാങ്ക് 8,121 കോടി, ഭാരതി എയര്‍ടെല്‍ 2,480 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എല്‍ ആന്റ് ടിയുടെയും ബജാജ് ഫിനാന്‍സിന്റെയും ഇന്‍ഫോസിസിന്റെയും വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. എല്‍ ആന്റ് ടിയുടെ വിപണി മൂല്യത്തില്‍ 18,051 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

Mcap of 7 of top-10 most valued firms drops
ബുധനാഴ്ച മുതൽ പാൻ കാർഡ് ചട്ടത്തിൽ മാറ്റം; വിശദാംശങ്ങൾ
Summary

Mcap of 7 of top-10 most valued firms drops by Rs 1.75 lakh cr; Reliance biggest laggard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com