ഒലിച്ചുപോയത് രണ്ടു ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കനത്ത നഷ്ടം, പൊള്ളി റിലയന്‍സ്, ടിസിഎസ് ഓഹരികള്‍

ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്.
SENSEX
share marketപ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം രണ്ടു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസും റിലയന്‍സുമാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 1,829 പോയിന്റ് ആണ് ഇടിഞ്ഞത്. ടിസിഎസിന് മാത്രം 66,699 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 8,67,364 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സിന് 50,670 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 17,96,647 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്.

SENSEX
ഗെയിമിങ് റീച്ചാർജ് പ്ലാനുമായി ജിയോ; അറിയാം ഓഫറുകള്‍

എച്ച്ഡിഎഫ്‌സി ബാങ്ക് 23,090 കോടി, എല്‍ഐസി 19,670 കോടി, ഭാരതി എയര്‍ടെല്‍ 19,406 കോടി, ഐസിഐസിഐ ബാങ്ക് 14,663 കോടി, എല്‍ആന്റ്ടി 11,142 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെയും എസ്ബിഐയുടെയും ബജാജ് ഫിനാന്‍സിന്റെയും വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. വിപണി മൂല്യത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് 20,652 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

SENSEX
കൈവശം 7000 രൂപ ഉണ്ടോ?, 12 ലക്ഷം സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
Summary

Mcap of 7 of top-10 most-valued firms erodes by Rs 2 lakh cr; TCS biggest laggard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com