ഒലിച്ചുപോയത് ഒരു ലക്ഷം കോടി, അഞ്ച് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എച്ച്ഡിഎഫ്‌സി ബാങ്ക്

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്.
Mcap of five of top-10 most valued firms erodes by Rs 1 lakh cr
അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 30 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ബജാജ് ഫിനാന്‍സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം റിലയന്‍സ് , ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്‍ഫോസിസ്, എല്‍ഐസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

Mcap of five of top-10 most valued firms erodes by Rs 1 lakh cr
15 മിനിറ്റിനുള്ളില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 56,124 കോടിയുടെ ഇടിവാണ് നേരിട്ടത്. 12,01,267 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 18,009 കോടി, ബജാജ് ഫിനാന്‍സ് 15,338 കോടി, ടിസിഎസ് 7,127 കോടി, ഐസിഐസിഐ ബാങ്ക് 6,171 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 45,942 കോടിയുടെ വര്‍ധന രേഖപ്പെടുത്തി. 19,14,235 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. പതിവ് പോലെ വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

Mcap of five of top-10 most valued firms erodes by Rs 1 lakh cr
മാസം 210 രൂപ മാത്രം; 60 വയസ് മുതല്‍ 5000 രൂപ പെന്‍ഷന്‍, അറിയാം ഈ സര്‍ക്കാര്‍ ഗ്യാരണ്ടീഡ് സ്‌കീം
Summary

Mcap of five of top-10 most valued firms erodes by Rs 1 lakh cr; HDFC Bank biggest laggard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com