ഒലിച്ചുപോയത് ഒരു ലക്ഷം കോടി രൂപ; അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ

ഓഹരി വിപണിയില്‍ അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്
share market
share marketai image
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം ഒരു ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 489 പോയിന്റ് ആണ് താഴ്ന്നത്. എണ്ണവില ഉയര്‍ന്നതും ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ടിസിഎസിന് പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളാണ് നഷ്ടം നേരിട്ടത്. ടിസിഎസിന് മാത്രം 34,263 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 8,53,506 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. റിലയന്‍സ് 31,869 കോടി, എസ്ബിഐ 25,891 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 7,165 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

അതേസമയം കഴിഞ്ഞയാഴ്ച എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 26,438 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5,23,330 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം ഉയര്‍ന്നത്. വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

share market
മകളുടെ ഭാവി സുരക്ഷിതമാക്കണോ?, ഇതാ വേറിട്ട മൂന്ന് സമ്പാദ്യ പദ്ധതികള്‍; മൂന്നിലും നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം
share market
ഓരോ വര്‍ഷവും കൈ നിറയെ പണം, എന്താണ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി?; നേട്ടങ്ങള്‍ അറിയാം
Summary

Mcap of five of top-10 most valued firms erodes by Rs 1 lakh cr; TCS takes biggest hit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com