ഒലിച്ചുപോയത് 3.12 ലക്ഷം കോടി രൂപ, കൂപ്പുകുത്തി 9 മുന്‍നിര കമ്പനികള്‍; കണക്ക് ഇങ്ങനെ

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ ഇടിവ്
Mcap of nine of top 10 valued firms erodes by Rs 3.12 lakh cr
Mcap of nine of top 10 valued firms erodes by Rs 3.12 lakh crപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 3.12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് റിലയന്‍സ് ആണ്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 2090 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 500 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളും രൂപയുടെ തുടര്‍ച്ചയായ ഇടിവും പണപ്പെരുപ്പം ഉയരുമോ എന്ന ആശങ്കയുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറിന് മുകളിലാണ്. പത്തുമുന്‍നിര കമ്പനികളില്‍ എയര്‍ടെല്‍ മാത്രമാണ് കഴിഞ്ഞയാഴ്ച പിടിച്ചുനിന്നത്. 42,470 കോടിയുടെ നേട്ടമാണ് എയര്‍ടെല്‍ സ്വന്തമാക്കിയത്.

Mcap of nine of top 10 valued firms erodes by Rs 3.12 lakh cr
ലക്ഷ്യം പതിവായുള്ള വരുമാനമോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

കഴിഞ്ഞയാഴ്ച റിലയന്‍സിന് മാത്രം 1,34,445 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 18,08,420 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എസ്ബിഐ 52,245 കോടി, ടിസിഎസ് 47,415 കോടി, ബജാജ് ഫിനാന്‍സ് 27,892 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 20,630 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നിലാണ്.

Mcap of nine of top 10 valued firms erodes by Rs 3.12 lakh cr
ലോണെടുത്ത് യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുകയാണോ?; വേണ്ടായിരുന്നു എന്ന് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍
Summary

Mcap of nine of top 10 valued firms erodes by Rs 3.12 lakh cr; Reliance biggest laggard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

share market
Sensex falls 800 pts
Mcap of 7 of top-10 most valued firms erodes
share market
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com