മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍, 9000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍
Microsoft laying off nine thousand employees
Microsoft laying off nine thousand employees ഫയൽ
Updated on
1 min read

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. കമ്പനിയുടെ ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Microsoft laying off nine thousand employees
ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ചെറുമകന്‍; അറിയാം, ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെ, നാസ സംഘത്തില്‍ അനില്‍ മേനോനും

കമ്പനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് വിശദീകരണം. മൈക്രോ സോഫ്റ്റ് വക്താവ് ഇക്കാര്യം ഇമെയില്‍ സന്ദേശത്തിലും വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

നിലവില്‍, 228,000 ജീവനക്കാരാണ് ലോകമെമ്പാടും മൈക്രോ സോഫ്റ്റിന് ഉള്ളത്. മെയ് മാസത്തില്‍ മാത്രം ആഗോളതലത്തില്‍ 6,000 തസ്തികകള്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീണ്ടും നാല് ശതമാനം ജീവക്കാരെ കുറയ്ക്കുമെന്ന പ്രഖ്യാപനം 9000 ജീവനക്കാരെ എങ്കിലും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2025 ല്‍ മൂന്നാമത്തെ കൂട്ട പിരിച്ചുവിടലാണ് മൈക്രോ സോഫ്റ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എ ഐ ഉള്‍പ്പെടെയുള്ള ആധുനിക ടെക്‌നോളികളിലേക്ക് കമ്പനി കൂടുതലായി നിക്ഷേപത്തിന് ഒരുങ്ങുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ പിരിച്ചുവിടല്‍ വാര്‍ത്തകള്‍.

Summary

Microsoft on Wednesday said it was slashing a little less than four percent of its global workforce as it seeks to cut layers of middle management and leverage new technologies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com