

ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കുന്ന പ്രഖ്യാപനവുമായി പ്രമുഖ ടെക് കമ്പനി മൈക്രോസോഫ്റ്റ്. 2025 ഒക്ടോബര്‍ 14-ന് ശേഷം വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കില്ല. ഓപ്പറേറ്റിംഗ് സിസ്റ്റം തുടര്‍ന്നും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ Windows 365ന്റെ സബ്സ്‌ക്രിപ്ഷന്‍ വാങ്ങേണ്ടി വരും. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സബ്സ്‌ക്രിപ്ഷന്‍ സേവനമാണ് വിന്‍ഡോസ് 365.
'വിന്‍ഡോസ് 10നുള്ള പിന്തുണ അവസാനിപ്പിക്കുന്നു. വിന്‍ഡോസ് 10 ഇനി സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണില്ല. തകരാറുകള്‍ക്കുള്ള സുരക്ഷാ പരിഹാരങ്ങള്‍, സമയ മേഖല അപ്ഡേറ്റുകള്‍ എന്നി സേവനങ്ങള്‍ നല്‍കില്ല. സുരക്ഷയുടെ ഭാഗമായി ഉപയോക്താക്കള്‍ വിന്‍ഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യണം'- മൈക്രോസോഫ്റ്റ് ബ്ലോഗില്‍ കുറിച്ചു.
ഉപയോക്താക്കള്‍ വിന്‍ഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യുന്നില്ലെങ്കില്‍, വിപുലമായ സുരക്ഷാ അപ്ഡേറ്റുകള്‍ തുടര്‍ന്നും ലഭിക്കുന്നതിന് ചാര്‍ജ് ഈടാക്കും. അതിനാല്‍ ഉടന്‍ തന്നെ വിന്‍ഡോസ് 11 ലേക്ക് മാറുക. നിശ്ചിത സമയപരിധിക്ക് മുന്‍പ് വിന്‍ഡോസ് 11ലേക്ക് മാറാന്‍ കഴിയാത്ത സാഹചര്യ ഉണ്ടാവാം. അതിനാല്‍ സുരക്ഷാ അപ്ഡേറ്റുകള്‍ തുടര്‍ന്നും ലഭിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്. എന്നാല്‍ ഇതിന് ഫീസ് ഈടാക്കും. സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ക്കായി വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ സേവനമാണ് നല്‍കുക. ഇത് മൂന്ന് വര്‍ഷത്തേയ്ക്കായി പുതുക്കാവുന്നതുമാണ്. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം സുരക്ഷിതമായി ഉപയോഗിക്കുന്നതിന് മാസം തോറും സെക്യൂരിറ്റി അപ്‌ഡേറ്റുകള്‍ നല്‍കും. എന്നാല്‍ ഇതിനപ്പുറം മറ്റു ഫീച്ചറുകളും ടെക്‌നിക്കല്‍ സപ്പോര്‍ട്ടും നല്‍കില്ലെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates