മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം 'ന്യൂട്രിലെവല്‍' വിപണിയില്‍; മൂന്ന് പുതിയ പ്രൊഡക്ടുകള്‍ പുറത്തിറക്കി

മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ
Milma's first protein-rich product 'Nutrilevel'
Milma's first protein-rich product 'Nutrilevel'
Updated on
1 min read

തിരുവനന്തപുരം: മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പന്നമായ 'ന്യൂട്രിലെവല്‍' ആണ് ഇതിലൊന്ന്. ഇതോടെ ആരോഗ്യസംരക്ഷണ ഉല്‍പന്ന വിപണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് മില്‍മ.

ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി, മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക് നല്‍കി നിര്‍വഹിച്ചു. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പോഷകസമൃദ്ധവും ഗുണമേന്‍മയേറിയതുമായ ഉല്‍പ്പന്നമാണ് 'ന്യൂട്രിലെവല്‍'. സ്‌പോര്‍ട്‌സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.

Milma's first protein-rich product 'Nutrilevel'
ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

കഫേ മോക്ക, കോള്‍ഡ് കോഫി എന്നി മില്‍ക്ക്‌ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി. 2030ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ലാഭത്തിന്റെ 85 ശതമാനം ക്ഷീരകര്‍ഷകക്ഷേമത്തിന് ക്ഷീരസഹകരണ സംഘങ്ങള്‍ വഴി ചെലവഴിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Milma's first protein-rich product 'Nutrilevel'
ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരന്‍, ശിക്ഷാവിധി ശനിയാഴ്ച
Summary

Milma's first protein-rich product 'Nutrilevel' launches in the market

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com