ഒറ്റത്തവണ നിക്ഷേപം, സ്ഥിരമായി വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍

റിട്ടയര്‍മെന്റ് കാലത്ത് സ്ഥിരമായി മാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാനാണ് കൂടുതല്‍ ആളുകള്‍ക്കും താല്‍പര്യം.
investment strategy
investment strategyfile
Edited By:
Updated on: 
1 min read

റിട്ടയര്‍മെന്റ് കാലത്ത് സ്ഥിരമായി മാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതികളില്‍ നിക്ഷേപിക്കാനാണ് കൂടുതല്‍ ആളുകള്‍ക്കും താല്‍പര്യം. റിസ്‌കില്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ നിക്ഷേപിക്കാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാവുകയും ചെയ്യും. ഇത്തരത്തില്‍ റിസ്‌കില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന നിരവധി സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായും ബാങ്ക് നിക്ഷേപങ്ങളായും വിപണിയിലുണ്ട്.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സകീം

മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നുമാസം കൊണ്ട് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്്‌സ് സ്‌കീം. 8.2 ശതമാനം പലിശയാണ് നിലവില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ല. നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം നികുതി ഇളവ് ലഭിക്കും. 5 വര്‍ഷമാണ് കാലാവധി.

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

മാസത്തില്‍ പലിശ വരുമാനം ഉറപ്പു വരുത്തുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. 7.4 ശതമാനം പലിശ നിരക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.

ബാങ്ക് സ്ഥിര നിക്ഷേപം

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നതാണ് പദ്ധതി. മാസത്തിലോ ത്രൈമാസത്തിലെ പലിശ സേവിങ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 5 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. സ്ഥിര വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളില്‍ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും.

ബോണ്ടുകള്‍

കമ്പനികളുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നത് മാസ വരുമാനം ലഭിക്കും. ബോണ്ടുകളിലെ നിക്ഷേപത്തിന് കൂപ്പണ്‍ എന്ന പേരില്‍ പലിശ വരുമാനം ലഭിക്കും. ഡീ മാറ്റ് അക്കൗണ്ട് വഴി ബോണ്ടുകള്‍ വാങ്ങാം. ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അര്‍ധ വര്‍ഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പണ്‍ റേറ്റ്.

സ്ഥിര നിക്ഷേപം

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മാസ, ത്രൈമാസങ്ങളില്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതല്‍ 9 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം പലിശ അധികം ലഭിക്കും. ബാങ്കുകളെക്കാള്‍ ഉയര്‍ന്ന വരുമാനം സ്ഥിരം ലഭിക്കും. പലിശ വരുമാനം പരിധി കടന്നാല്‍ 10 ശതമാനം നികുതി ഈടാക്കും. 1 മുതല്‍ 5 വര്‍ഷം വരെ കാലാവധി ലഭിക്കും.

investment strategy
കാറുകളില്‍ എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമെന്ന് കേന്ദ്രം; 2030 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം
investment strategy
അഞ്ചുദിവസം കാത്തിരിക്കാമോ?, 4512 രൂപയുടെ അധിക നേട്ടം; എസ്ബിഐയില്‍ 10 ലക്ഷം രൂപ ഇങ്ങനെ നിക്ഷേപിക്കൂ!
Summary

monthly income from one time investment; 5 best methods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com