വാഹനത്തില്‍ 'എക്‌സ്ട്രാ ഫിറ്റിങ്ങ്‌സ്' വേണ്ട; അറിയാം ഒന്‍പത് നിബന്ധനകള്‍

വാഹനങ്ങളുടെ രൂപം മാറ്റുന്നത് മോട്ടോര്‍ വാഹന നിയമം അനുസരിച്ചാണ് കുറ്റമാണ്
MVD WARNING
വാഹനങ്ങളുടെ രൂപം മാറ്റുന്നത് മോട്ടോര്‍ വാഹന നിയമം (motor vehicle act) അനുസരിച്ച് കുറ്റമാണ്മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

കൊച്ചി: വാഹനങ്ങളുടെ രൂപം മാറ്റുന്നത് മോട്ടോര്‍ വാഹന നിയമം (motor vehicle act) അനുസരിച്ച് കുറ്റമാണ്. കമ്പനി നിര്‍മ്മിച്ച് വില്‍ക്കുന്ന രൂപത്തില്‍ നിന്ന് വാഹനങ്ങളില്‍ മാറ്റം വരുത്തുന്നത് പിഴയീടാക്കാവുന്ന കുറ്റമായാണ് കണക്കാക്കുന്നത്. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രൂപമാറ്റമുണ്ടെങ്കില്‍ പിഴയ്ക്ക് പുറമേ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം.ബൈക്കുകളില്‍ ഹാന്‍ഡ് ഗ്രിപ്പ്, സീറ്റ് കവര്‍ എന്നി കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമേ പാടുള്ളൂ. മറ്റു വാഹനങ്ങളില്‍ ഒരു മാറ്റവും പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്.

ഓരോ മാറ്റത്തിനും 5000 രൂപയാണ് ഉടമസ്ഥന്‍ പിഴ നല്‍കേണ്ടി വരിക. വാഹന ബോഡിയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന തരത്തിലുള്ള എന്തുഘടിപ്പിച്ചാലും 20,000 രൂപ പിഴയടയ്ക്കണം. ഇത് ബൈക്കുകള്‍ക്കും ബാധകമാണ്. 2019ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങള്‍ അനുസരിച്ചാണ് നടപടി. ഈ നിയമം അനുസരിച്ച് പാലിക്കേണ്ട ചില നിബന്ധനങ്ങള്‍ ചുവടെ:

കൂളിങ് പേപ്പര്‍

വാഹനത്തിന്റെ മുന്‍, പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്‍ഡ് ഗ്ലാസുകള്‍ ആകാം. എന്നാല്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കല്‍ പാടില്ല

ഹെഡ് ലൈറ്റുകള്‍

50-60 വാട്‌സ് വെളിച്ചത്തില്‍ കൂടാന്‍ പാടില്ല. എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ്‌ലൈറ്റുകളും എച്ച്‌ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്.

സീറ്റ് മാറ്റം

ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകളില്‍ മാറ്റം വരുത്താം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോര്‍ സ്ഥാപിക്കാം

അലോയ് വീലുകള്‍

പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയര്‍ന്ന മോഡലുകളുടെ ടയര്‍ ഘടിപ്പിക്കുന്നതിന് തടസ്സമില്ല

നമ്പര്‍ പ്ലേറ്റ്

വായിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം നമ്പര്‍പ്ലേറ്റുകള്‍. 2019 ഏപ്രില്‍ ഒന്നുമുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സൈക്യൂരിറ്റി നമ്പര്‍ പ്ലേറ്റാണ്. അതു മാറ്റാന്‍ പാടില്ല

ഗ്ലാസുകളില്‍ കര്‍ട്ടന്‍

സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കര്‍ട്ടന്‍ പാടില്ല. ഇസഡ് ക്ലാസ് സുരക്ഷയുള്ള വിഐപികള്‍ക്ക് സെക്യൂരിറ്റിയുടെ ഭാഗമായി കര്‍ട്ടന്‍ ഉപയോഗിക്കാം

ക്രാഷ് ബാറുകള്‍

മുന്‍വശത്തും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍ , ക്രാഷ്ബാറുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്

സൈലന്‍സര്‍

വാഹനങ്ങളില്‍ കമ്പനികള്‍ ഘടിപ്പിച്ചുവിടുന്ന സൈലന്‍സര്‍ മാത്രമേ പാടുള്ളൂ

സ്റ്റിക്കര്‍

മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍ തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയമാണ്. സര്‍ക്കാരിന്റെ ബോര്‍ഡ് അനുവാദമില്ലാതെ വെയ്ക്കാന്‍ പാടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com