

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നു. എഡ്ജ് 50 പ്രോ, എഡ്ജ് 50 ഫ്യൂഷന്‍ എന്നിവയ്ക്ക് ശേഷം എഡ്ജ് 50 അള്‍ട്രാ എന്ന പേരിലാണ് പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചെങ്കിലും എന്നാണ് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
അള്‍ട്രാ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ വരുന്ന ഫോണാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഇതിനോടകം തന്നെ ആഗോളതലത്തില്‍ ഈ ഫോണ്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രിലിലാണ് ഫോണിന്റെ ഗ്ലോബല്‍ ലോഞ്ച് നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തിലാണ് ഇനി സ്ഥിരീകരണം വരാനുള്ളത്. പ്രീമിയം ഫോണ്‍ ആയത് കൊണ്ട് ഇതിന് ഏകദേശം 88,870 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പോക്കോ എഫ് സിക്‌സിന് ശേഷം സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ ത്രീ ചിപ്പ്‌സെറ്റ് കരുത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോണായിരിക്കും ഇത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
6.7 ഇഞ്ച് 1.5K pOLED പാനല്‍, 144Hz റിഫ്രഷ് റേറ്റ്, Qualcomm Snapdragon 8s Gen 3 ചിപ്സെറ്റ്, 1TB വരെ UFS 4.0 സ്റ്റോറേജ്, 125W ഫാസ്റ്റ് ചാര്‍ജിങ്, 50W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയുള്ള 4,500 mAh ബാറ്ററി പായ്ക്ക് എന്നിവയായിരിക്കും ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍. കൂടാതെ ക്യാമറ ഡിപ്പാര്‍ട്ട്മെന്റില്‍ 50 എംപി പ്രൈമറി ഷൂട്ടര്‍, 50 എംപി അള്‍ട്രാ വൈഡ്, ഒഐഎസ് ഉള്ള 64 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തോടെ ഹാന്‍ഡ്സെറ്റ് വരാനാണ് സാധ്യത. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്‍വശത്ത് 50 എംപി ഷൂട്ടറും ഉണ്ടാവും. IP68 റേറ്റുചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ മുന്‍വശത്ത് Corning Gorilla Glass Victus പരിരക്ഷ നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
