മുംബൈ: വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പിന്തള്ളിയാണ് തുടരെ രണ്ടാം തവണ അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറിയത്. ആഗോള അതിസമ്പന്ന പട്ടികയിൽ ഒൻപതാം സ്ഥാനത്തും അംബാനിയെത്തി.
103 ബില്യൺ ഡോളറിൻറെ ആസ്തി മുകേഷ് അംബാനിക്ക് ഇപ്പോൾ ഉണ്ടെന്നാണ് ഹുറൂൺ റിച്ച് ലിസ്റ്റിൽ പറയുന്നത്. അംബാനിയുടെ ആസ്തിയിൽ ഒരു വർഷം കൊണ്ട് 24 ശതമാനത്തിൻറെ വർധനവാണ് ഉണ്ടായത്. 2021ൽ 20 ബില്യൺ ഡോളറാണ് അംബാനിയുടെ വരുമാനം.
ഒരു വർഷം കൊണ്ട് അദാനിയുടെ ആസ്തി 49 ബില്യൺ ഡോളർ വർധിച്ചു. ആസ്തിയിൽ 153 ശതമാനം വർധനവുമായി അദാനി ഏഷ്യൻ പട്ടികയിൽ മുകേഷ് അംബാനിക്ക് തൊട്ടു പിന്നിലുണ്ട്. 2022ൽ ഇന്ത്യയിൽ ഏറ്റവുമധികം സ്വത്ത് സമ്പാദിച്ചതും അദാനിയാണ്. കഴിഞ്ഞ വർഷം ജെഫ് ബെസോസ് ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ അദാനിക്ക് കഴിഞ്ഞു. നൈക്ക ഉടമ ഫാൽഗുനി നയാറാണ് പുതിയതായി ധനികരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates