സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം മതിയോ?, മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കണോ?; താരതമ്യം

റിട്ടയേര്‍ഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്
Senior Citizens Savings Scheme
Senior Citizens Savings Schemeപ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

റിട്ടയേര്‍ഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. റിട്ടയര്‍മെന്റ് ലൈഫില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കാന്‍ തയ്യാറാവണമെന്നാണ് വിദഗ്ധര്‍ തുടര്‍ച്ചയായി പറയുന്ന കാര്യം. പെന്‍ഷന്‍ കാലത്തെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരവധി ധനസമ്പാദന മാര്‍ഗങ്ങള്‍ ഉണ്ട്. ചിലത് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളാണ്. വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ ചിലര്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ ധൈര്യക്കുറവ് ഉണ്ടാവാറുണ്ട്.

എന്നാല്‍ ഈ ആശങ്ക വളരെ എളുപ്പത്തില്‍ പരിഹരിക്കാനാകും. അതിന് ബുദ്ധിപൂര്‍വ്വം പോസ്റ്റ് ഓഫീസ് നിക്ഷേപം തെരഞ്ഞെടുത്താല്‍ മതി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.

30 ലക്ഷം രൂപയാണ് സിംഗിള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 8.2 ശതമാനം വാര്‍ഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരാള്‍ക്ക് സ്വന്തം പേരിലും ഭാര്യയെയോ ഭര്‍ത്താവിനെയോ ഒപ്പം ചേര്‍ത്ത് ജോയിന്റ് ആയും ചേരാവുന്നതാണ്

ഭാര്യയ്ക്കോ ഭര്‍ത്താവിനോ ഒപ്പം മാത്രമേ ജോയിന്റ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ

അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധിയെങ്കിലും ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

അടിയന്തര സാഹചര്യത്തില്‍ നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനകം പലിശയില്ലാതെയും ഒരു വര്‍ഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും ആവശ്യമെങ്കില്‍ ഈ തുക പിന്‍വലിക്കാവുന്നതുമാണ്.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം vs മ്യൂച്ചല്‍ ഫണ്ട്

മ്യൂച്ചല്‍ ഫണ്ടിനെ അപേക്ഷിച്ച് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമിന് റിസ്‌ക് ഇല്ല. എന്നാല്‍ വരുമാന വര്‍ധന ആഗ്രഹിക്കുന്നവര്‍ മ്യൂച്ചല്‍ ഫണ്ടിനെ ആശ്രയിക്കുന്നതാണ് നല്ലത്. എങ്കിലും നിക്ഷേപകന്റെ പ്രായം, സാമ്പത്തിക ചുറ്റുപാട് അടക്കം വിലയിരുത്തിയ ശേഷം മാത്രമേ ഏത് തെരഞ്ഞെടുക്കണമെന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് വിദഗ്ധര്‍ പറയുന്നു. 60 വയസ് കഴിഞ്ഞവരെ സംബന്ധിച്ച് റിസക് എടുക്കാന്‍ മടി കാണും. ഇവര്‍ക്ക് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം ആയിരിക്കും കൂടുതല്‍ നല്ലത്. ചെറുപ്പക്കാരെ സംബന്ധിച്ച് ഇത്തരം ലഘുസമ്പാദ്യ പദ്ധതികളിലും മ്യൂച്ചല്‍ ഫണ്ടുകളിലും നിക്ഷേപം നടത്തി ഡൈവേഴ്സിഫൈഡ് പോര്‍ട്ട്ഫോളിയോയ്ക്ക് രൂപം നല്‍കുന്നതാണ് മികച്ച നേട്ടം ഉണ്ടാക്കാന്‍ സഹായിക്കുക. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, പിപിഎഫ് പോലുള്ള മറ്റു ലഘുസമ്പാദ്യ പദ്ധതികള്‍ മ്യൂച്ചല്‍ ഫണ്ടിനെ പോലെ തന്നെ ചെറുപ്പക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.

Senior Citizens Savings Scheme
30 കോടിയുടെ ഓണം ബമ്പര്‍ അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും?; കണക്ക് ഇങ്ങനെ
Senior Citizens Savings Scheme
കൈയില്‍ 'പണമില്ലെങ്കിലും' കാശുകാരനാകാം, വലിയ മാര്‍ജിന്‍; അറിയാം നാലു ബിസിനസുകള്‍
Summary

mutual fund vs senior citizens savings scheme, comparison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com