ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ തുറക്കില്ല

27ന് രാജ്യ വ്യാപക ബാങ്ക് പണിമുടക്ക്
bank strike
bank strikegemini representative purpose only
Updated on
1 min read

ന്യൂ‍ഡൽഹി: ഈ മാസം 27നു രാജ്യ വ്യാപക ബാങ്ക് പണിമുടക്കുമായി മന്നോട്ടു പോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) തീരുമാനം. ഇതോടെ ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. റിപ്പബ്ലിക്ക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇന്ന് മുതൽ ചൊവാഴ്ച വരെ ബാങ്കുകൾ തുറക്കില്ല. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായ മുന്നോട്ടു പോകാൻ യുഎഫ്ബിയു തീരുമാനിച്ചത്.

ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെരെയാണു ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.

bank strike
ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞു, റിവേഴ്‌സിട്ട് സ്വര്‍ണവില; 1,15,000ന് മുകളില്‍

വ്യാഴാഴ്ച നടന്ന യോ​ഗത്തിൽ തീരുമാനമായിരുന്നില്ല. ഇതോടെയാണ് വെള്ളിയാഴ്ച വീണ്ടും യോ​ഗം ചേർന്നത്. എന്നാൽ തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് ധനമന്ത്രാലയം നിലപാടെടുത്തത്.

bank strike
മകളുടെ ഭാവി സുരക്ഷിതമാക്കണോ?, വര്‍ഷം 80,000 രൂപ വീതം നിക്ഷേപിക്കൂ; ഈ സ്‌കീമില്‍ കിട്ടുന്നത് ഇത്ര?, കണക്ക് ഇങ്ങനെ
Summary

Nationwide Bank strike by employees on the 27th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com