ബാങ്ക് പണിമുടക്ക്: പണമിടപാടുകളില്‍ തടസം നേരിടും, ബാധിക്കുന്നത് ഈ സേവനങ്ങളെ

ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (ഡഎആഡ) ഇന്ന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
BANK HOLIDAY
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ഇടപാടുകളില്‍ തടസം നേരിട്ടേക്കാം. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും തടസപ്പെടുക. ഇടപാടുകാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (ഡഎആഡ) ഇന്ന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പരിഷ്‌കരണ വേളയില്‍ ധാരണയായ അഞ്ച് ദിവസത്തെ ജോലി ആഴ്ച ഉടനടി നടപ്പിലാക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

BANK HOLIDAY
ഇന്ത്യ- ഇയു വ്യാപാര കരാറില്‍ പ്രതീക്ഷ, സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് , ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമല്ലാത്തതിനാല്‍ ഇവ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.

തടസ്സപ്പെടാനിടയുള്ള സേവനങ്ങള്‍- ശാഖാ സേവനങ്ങള്‍(നേരിട്ടുള്ള പണമിടപാടുകള്‍, നിക്ഷേപങ്ങള്‍, പിന്‍വലിക്കലുകള്‍ എന്നിവ തടസ്സപ്പെടും)

ചെക്ക് ക്ലിയറന്‍സ് -(ചെക്കുകളുടെ ക്ലിയറന്‍സ് വൈകാന്‍ സാധ്യതയുണ്ട്)

അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ - (ബാങ്കുകളിലെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെടും)

എടിഎം സേവനങ്ങള്‍- (എടിഎമ്മുകളില്‍ പണം ലഭ്യമാക്കുന്നതില്‍ പ്രാദേശികമായി തടസ്സങ്ങള്‍ നേരിട്ടേക്കാം)

ഡിജിറ്റല്‍ ബാങ്കിങ്- യുപിഐ (യുപിഐ), ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.

BANK HOLIDAY
ഇടവേളയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണവില; 1,18,000ന് മുകളില്‍ തന്നെ
Summary

Nationwide bank strike on Tuesday may disrupt services. Learn which banking operations will be impacted and why. Get updates on the strike details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com