ഈ മാസം വിപണിയില്‍ ഇറങ്ങുന്ന 6 സ്മാര്‍ട്ട്‌ഫോണുകള്‍

സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 6, ഗാലക്‌സി ഇസഡ് ഫോള്‍ഡ് 6, സിഎംഎഫ് ഫോണ്‍ വണ്‍ അടക്കമുള്ള ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
samsung Galaxy Z Flip 6
ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 6IMAGE CREDIT: Samsung

സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 6, ഗാലക്‌സി ഇസഡ് ഫോള്‍ഡ് 6, സിഎംഎഫ് ഫോണ്‍ വണ്‍, റെഡ്മി 13 ഫൈവ് ജി, മോട്ടോ റേസര്‍ 50 അള്‍ട്രാ, റിയല്‍മി 13 പ്രോ സീരീസ്, ഓപ്പോ റെനോ 12 സീരീസ് എന്നിവയാണ് ജൂലൈയില്‍ അവതരിപ്പിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍.

1. സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 6, ഗാലക്‌സി ഇസഡ് ഫോള്‍ഡ് 6

Samsung Galaxy Z Fold
ഗാലക്‌സി ഇസഡ് ഫോള്‍ഡ് 6IMAGE CREDIT: Samsung

ജൂലൈ പത്തിന് ഇരുഫോണും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് ഗാലക്‌സി ഇസഡ് ഫ്‌ലിപ്പ് 6 സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 എസ്ഒസി, ഗാലക്‌സി എഐ ഫീച്ചറുകളോടെയാണ് അവതരിപ്പിക്കുക. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 6, 7.6 ഇഞ്ച് ഡൈനാമിക് amoled 2x ഡിസ്‌പ്ലേ, 120hz റിഫ്രഷ് റേറ്റ്, 6.3 ഇഞ്ച് amoled 2x സെക്കന്‍ഡറി ഡിസ്‌പ്ലേ എന്നി ഫീച്ചറുകളോടെയാണ് അവതരിപ്പിക്കുന്നത്. 50 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ, 4400 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

2. റെഡ്മി 13 ഫൈവ് ജി

REDMI 13 5 G
റെഡ്മി 13 ഫൈവ് ജിimage credit: redmi

ജൂലൈ 9ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്പ്‌സെറ്റ്, 108 എംപി ഡ്യുവല്‍ റിയര്‍ കാമറ സെറ്റ്അപ്പ്, 5030 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകള്‍. 15000 രൂപയില്‍ താഴെയായിരിക്കും വില.

3. മോട്ടോ റേസര്‍ 50 അള്‍ട്രാ

moto razr 50 ultra
മോട്ടോ റേസര്‍ 50 അള്‍ട്രാIMAGE CREDIT: motorola

ജൂലൈ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4 ഇഞ്ച് കവര്‍ ഡിസ്‌പ്ലേ, 165 hz റിഫ്രഷ് റേറ്റ്, സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 ചിപ്പ്‌സെറ്റ്, 12 ജിബി റാമും 512 ജിബി സ്‌റ്റോറേജും, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകള്‍. 50 എംപി റിയര്‍ കാമറയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.

4. സിഎംഎഫ് ഫോണ്‍ വണ്‍

CMF PHONE 1
സിഎംഎഫ് ഫോണ്‍ 1image credit: CMF by Nothing

ജൂലൈ എട്ടിന് ഇന്ത്യന്‍ വിപണിയില്‍. ഡൈമെന്‍സിറ്റി 7300 ചിപ്പ്‌സെറ്റ് ആണ് കരുത്തുപകരുക. 6.7 ഇഞ്ച് ഡിസ്‌പ്ലേ, 120hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്‌സ് ഉയര്‍ന്ന തെളിച്ചം, 50 എംപി ഡ്യുവല്‍ റിയല്‍ കാമറ, 16 എംപി സെല്‍ഫി കാമറ എന്നിവയാണ് ഫീച്ചറുകള്‍.

5. റിയല്‍മി 13 പ്രോ സീരീസ്

REALME 13 PRO SERIES
13 പ്രോ പ്ലസ് 4 സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകാൻ സാധ്യതIMAGE CREDIT: REALME

13 പ്രോ സീരീസില്‍ രണ്ടു സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പ്രോ മോഡലില്‍ 12 ജിബി റാമും 512 ജിബി സ്‌റ്റോറേജുമാണ് ഉണ്ടാവുക. പ്രോ പ്ലസില്‍ ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റമാണ് സജ്ജീകരിച്ചിരിക്കുന്നത്. 80w സൂപ്പര്‍ vooc ചാര്‍ജിങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5050 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.

6. ഓപ്പോ റെനോ 12 സീരീസ്

OPPO Reno12 5G
റെനോ 12 ഫൈവ് ജിimage credit: OPPO

ഈ സീരീസില്‍ രണ്ടു ഫോണുകളാണ് അവതരിപ്പിക്കുക. ഓപ്പോ റെനോ 12, റെനോ 12 പ്രോ എന്നി മോഡലുകളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ട്രിപ്പിള്‍ റിയര്‍ കാമറ, 50 എംപി ഫ്രണ്ട് കാമറ, 80w സൂപ്പര്‍ vooc ഫാസ്റ്റ് ചാര്‍ജിങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com