'സാമ്പത്തിക ലോകത്തേയ്ക്കുള്ള കണ്ണാടി'; പുതിയ അധ്യായം ചേര്‍ത്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് വെബ്‌സൈറ്റ് മിഴിതുറന്നു

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ചരിത്രത്തില്‍ പുതിയ ഒരു അധ്യായം കൂടി ചേര്‍ത്ത് ദേശീയ തലത്തില്‍ പുറത്തിറങ്ങുന്ന ബിസിനസ് പത്രമായ ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡിന്റെ വെബ്‌സൈറ്റ് മിഴി തുറന്നു
the financial standard
ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡിന്റെ വെബ്‌സൈറ്റ് മിഴി തുറന്നു
Edited By:
Updated on: 
1 min read

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ചരിത്രത്തില്‍ പുതിയ ഒരു അധ്യായം കൂടി ചേര്‍ത്ത് ദേശീയ തലത്തില്‍ പുറത്തിറങ്ങുന്ന ബിസിനസ് പത്രമായ ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡിന്റെ വെബ്‌സൈറ്റ് മിഴി തുറന്നു. ബിസിനസ്, വിപണികള്‍, സാമ്പത്തിക ലോകം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ അനുനിമിഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയാണ് ലക്ഷ്യം. പത്രം ഉടന്‍ തന്നെ വായനക്കാരുടെ കൈകളില്‍ എത്തും.

ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ സമഗ്രതയും സങ്കീര്‍ണതയും ഉള്‍ക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍. പ്രധാനമായും ഇന്ത്യയുടെ സാമ്പത്തിക ശക്തി കുടിക്കൊള്ളുന്നത് രാജ്യത്തുടനീളമുള്ള നൂറ് കണക്കിന് സംരംഭക വ്യവസായ കൂട്ടായ്മകളിലാണ്. ഇവ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ദേശീയ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പലപ്പോഴും മുഖ്യധാര ബിസിനസ് ചര്‍ച്ചകളില്‍ ഇത് ഇടംപിടിക്കാറില്ല. ഇത്തരം സംരംഭങ്ങളെയും സമൂഹങ്ങളെയും അവയുടെ ഭാവി സാധ്യതകളെ സ്വാധീനിക്കുന്ന വിശാലമായ ദേശീയ, ആഗോള സാമ്പത്തിക വ്യവസ്ഥയുമായി ബന്ധിപ്പിക്കാനാണ് ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് ശ്രമിക്കുക.

എഐയുടെ ദ്രുതഗതിയിലുള്ള ഉയര്‍ച്ച, മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയം, വ്യാപാരത്തിലും വിപണിയിലുമുള്ള പ്രക്ഷുബ്ധത എന്നിവയാല്‍ രൂപപ്പെട്ട ഇന്ത്യന്‍ ബിസിനസ് നിര്‍ണായകമായ വഴിത്തിരിവിലാണ്. ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡും വെബ്‌സൈറ്റും വായനക്കാരെ ഈ സങ്കീര്‍ണതയിലേക്ക് നയിക്കാനും അവര്‍ക്ക് അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസിലാക്കാനും അറിവുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താനും സഹായിക്കും.

the financial standard
'സ്വര്‍ണം വാങ്ങരുതെന്ന അഭ്യര്‍ഥന ജനം ഏറ്റെടുത്തു, വില ഇടിഞ്ഞു'
the financial standard
വയസ് 55 കഴിഞ്ഞോ?, സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ എങ്ങനെ പ്രയോജനപ്പെടുത്താം?; പിഎഫ് പെന്‍ഷനുമായുള്ള വ്യത്യാസമെന്ത്?
Summary

New Indian Express Group today launched financialstandard.com

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sharjah opens eight-lane Al Dhaid bridge with capacity for 6,000 vehicles an hour
tp sooraj
TNIE Devi Awards
Air India Express
X

FOLLOW US

ON GOOGLE DISCOVER