കൊച്ചിയില്‍ പുതുക്കിയ താജ് മലബാര്‍ ഒരുങ്ങി; 1935ല്‍ നിര്‍മിച്ച ഹോട്ടലിന് നവീന രൂപം

taj malabar
താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ
Updated on
2 min read

കൊച്ചി: ഒരു വര്‍ഷം നീണ്ടുനിന്ന നവീകരണത്തിനും പുനര്‍രൂപകല്‍പ്പനയ്ക്കും ശേഷം കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ വീണ്ടും തുറക്കുന്നു. 1935ല്‍ നിര്‍മിച്ച ഹോട്ടലിനെ കൊച്ചിയുടെ ബഹുസാംസ്‌കാരിക ഘടനയ്ക്കും സമുദ്ര ചരിത്രത്തിനും പ്രാധാന്യം നല്‍കികൊണ്ട് ആധുനിക രീതിയിലാണ് പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് അറിയിച്ചു.

സാംസ്‌കാരിക തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും പ്രതിബദ്ധതയോടെയുള്ള നവീകരണമാണ് കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്റ് സ്പായില്‍ നടത്തിയതെന്ന് ഐഎച്ച്‌സിഎല്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് സറബ്ജീത് സിങ് പറഞ്ഞു. വില്ലിങ്്ടണ്‍ ഐലന്റില്‍, തുറമുഖത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന താജ് മലബാര്‍ റിസോര്‍ട്ട് ആന്റ് സ്പായുടെ നവീകരിച്ച ഇന്റീരിയറുകള്‍ കൊച്ചി നഗരത്തിന്റെ പൈതൃകത്തെ സൂചിപ്പിക്കുന്നവയാണ്. സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത 93 മുറികളും സ്യൂട്ടുകളും സമകാലിക രൂപകല്‍പ്പനയുടെയും കാലാതീതമായ ചാരുതയുടെയും മികച്ച സമന്വയമാണ്.

taj malabar
ഇനി ഫാസ്ടാഗിലും ഇ- മാന്‍ഡേറ്റ്; ഓട്ടോമാറ്റിക്കായി റീച്ചാര്‍ജ് ആവും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓള്‍ ഡേ ഡൈനര്‍, തനിനാടന്‍ ബോട്ടില്‍ മത്സ്യ വിഭവങ്ങളോടെ ഓരുക്കിയ റൈസ് ബോട്ട്, ആഗോള പ്രാദേശിക വിഭവങ്ങള്‍ കോര്‍ത്തിണക്കിയ പെപ്പര്‍, തുടങ്ങിയ റസ്റ്ററന്റുകളാണ് താജ് മലബാറിലുള്ളത്. അതിമനോഹരമായ അന്തരീക്ഷത്തില്‍ സിഗ്‌നേച്ചര്‍ കോക്‌ടെയിലുമായി വിശ്രമിക്കാന്‍ അനുയോജ്യമായ മട്ടാഞ്ചേരി ബാറും യോഗയും ആധുനിക സൗകര്യങ്ങളോടെയുള്ള ആയുര്‍വേദ ചികിത്സകളും ഉള്‍പ്പെട്ട ജെ വെല്‍നെസ് സര്‍ക്കിള്‍ സ്പായും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. കായലിനെ അഭിമുഖീകരിച്ചുള്ള ഇന്‍ഫിനിറ്റി പൂള്‍ ഉല്ലാസത്തിനും വിശ്രമത്തിലും ഉപരിയായി ഒത്തുചേരലുകള്‍ക്കും കൂട്ടായ്മകള്‍ക്കും അനുയോജ്യമായ ഒരു വേദി കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.

അതിമനോഹര കാഴ്ചകള്‍ക്കതീതമായി പുത്തന്‍ ഭക്ഷണ വിഭവങ്ങളും പുനരുജ്ജീവിപ്പിക്കുന്ന വെല്‍നസ് ഓഫറുകകളും അടക്കമുള്ളവ താജ് ആതിഥേയത്വത്തിലെ മറക്കാനാവാത്ത അനുഭവമാകും അതിഥികള്‍ക്ക് സമ്മാനിക്കുകയെന്ന് താജ് മലബാര്‍ റിസോര്‍ട്ട് ആന്റ് സ്പായുടെ ജനറല്‍ മാനേജറും ഓപ്പറേഷന്‍സ് വിഭാഗം ഏരിയ ഡയറക്ടറുമായ ലളിത് വിശ്വകുമാര്‍ പറഞ്ഞു.

താജ്, സെലക്ഷന്‍സ്, വിവാന്ത, ജിഞ്ചര്‍ എന്നീ ബ്രാന്‍ഡുകളിലായി നിര്‍മാണത്തിലിരിക്കുന്ന 6 ഹോട്ടലുകള്‍ ഉള്‍പ്പെടെ 20 ഹോട്ടലുകളാണ് കേരളത്തില്‍ ഐഎച്ച്‌സിഎല്ലിനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com