സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ നിത അംബാനി. വനിതാ ദിനത്തിനു മുന്നോടിയായാണ് ‘ഹെർ സർക്കിൾ’ (HerCircle.in) എന്ന പേരിലുള്ള പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷൻ, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളായിരിക്കും ഹെർ സർക്കിളിന്റെ ഉള്ളടക്കം.
സ്ത്രീകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പ്ലാറ്റ്ഫോം പ്രയോജനപ്രദമാകും. സ്ത്രീ ശാക്തീകരണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സ്ത്രീകൾക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെർ സർക്കിൾ പ്ലാറ്റ്‌ഫോമിലേക്ക് രാജ്യത്തെ മുഴുവൻ വനിതകളെയും സ്വാഗതം ചെയ്ത് നിത അംബാനി പറഞ്ഞു.ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലെ സംശയങ്ങൾ റിലയൻസ് വിദഗ്ധർ ദൂരീകരിക്കും.
ഇംഗ്ലീഷിലാണ് നിലവിൽ വെബ്സൈറ്റ് ലഭിക്കുക. വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാക്കുമെന്നാണ് വിവരം. ഗൂഗിൾ പ്ലേ സ്റ്റോറിലും മൈ ജിയോ ആപ്പിലും ഹെർ സർക്കിൾ ലഭ്യമാണ്. ഡെസ്ക്ടോപ്പിലും മൊബൈലിലും ഉപയോഗിക്കാവുന്ന ഈ പ്ലാറ്റ്ഫോമിൽ ഉപയോക്താക്കൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates