30 മിനിറ്റിനിടെ ഒലിച്ചുപോയത് 7000 കോടി, എന്‍വിഡിയ സിഇഒയുടെ ആസ്തിയില്‍ വന്‍ഇടിവ്; ലോക സമ്പന്നരുടെ പട്ടികയില്‍ തിരിച്ചടി

ചൈനീസ് ചാര വനിതയുമായുള്ള പ്രണയ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ, പ്രമുഖ അമേരിക്കന്‍ ചിപ്പ് ഭീമനായ എന്‍വിഡിയയുടെ സിഇഒ ജെന്‍സണ്‍ ഹുവാങ്ങിന്റെ ആസ്തിയില്‍ വന്‍ഇടിവ്.
Nvidia CEO Jensen Huang
ജെന്‍സെന്‍ ഹുവാങ്file/ afp
Edited By:
Updated on: 
2 min read

വാഷിങ്ടണ്‍: ചൈനീസ് ചാര വനിതയുമായുള്ള പ്രണയ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ, പ്രമുഖ അമേരിക്കന്‍ ചിപ്പ് ഭീമനായ എന്‍വിഡിയയുടെ സിഇഒ ജെന്‍സണ്‍ ഹുവാങ്ങിന്റെ ആസ്തിയില്‍ വന്‍ഇടിവ്. തിങ്കളാഴ്ച 30 മിനിറ്റിനിടെ ജെന്‍സണ്‍ ഹുവാങ്ങിന്റെ ആസ്തിയില്‍ 7000 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ജെന്‍സണ്‍ ഹുവാങ് പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ചൈനീസ് ചാര വനിതയുമായുള്ള പ്രണയ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ എന്‍വിഡിയയുടെ ഓഹരി വില ഇന്നലെ കുത്തനെ ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജെന്‍സണ്‍ ഹുവാങ്ങിന്റെ ആസ്തി മൂല്യം കുറഞ്ഞത്. ഇന്നലെ വിപണിയുടെ ആദ്യ അരമണിക്കൂറിനകം ഹുവാങ്ങിന്റെ ആസ്തി 16220 കോടി ഡോളറില്‍ നിന്ന് 15470 കോടി ഡോളറായാണ് താഴ്ന്നത്. ഇതിന് പിന്നാലെയാണ് സമ്പന്നരുടെ പട്ടികയിലെ എട്ടാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.

എന്‍വിഡിയയുടെ ഓഹരി 5.5 ശതമാനമാണ് ഇടിഞ്ഞത്. ഹുവാങ്ങിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യ വ്യാപാര സെഷനിലാണ് കനത്ത ഇടിവ് നേരിട്ടത്.

ചൈനീസ് ചാര വനിതയെന്ന് സംശയിക്കുന്ന ബിസിനസ് എക്സിക്യൂട്ടീവുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് ഹുവാങ് സമ്മതിച്ചത്. ചൈനീസ് പൗരയായ ആലീസ് ഹുവാങ്ങുമായി ജെന്‍സണ്‍ ഹുവാങ്ങിന് അടുപ്പമുള്ള കാര്യം അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി ഒക്ടോബറിലാണ് കണ്ടെത്തിയത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡിലെ മുന്‍ എക്സിക്യൂട്ടീവായിരുന്നു ആലീസ് ഹുവാങ്. എന്‍വിഡിയയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകളുടെ പ്രധാന ഉപഭോക്താക്കളില്‍ ഒന്നാണ് മെഗാസ്പീഡ്. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തലിന് പിന്നാലെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ആലീസ് ഹുവാങ്ങുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്ന കാര്യം ജെന്‍സണ്‍ ഹുവാങ് സമ്മതിച്ചത്.

താന്‍ തന്റെ ഭാര്യയോട് വിശ്വസ്ത പുലര്‍ത്തിയില്ലെന്ന് ജെന്‍സണ്‍ ഹുവാങ് സമ്മതിക്കുകയും കുടുംബത്തോടും സഹപ്രവര്‍ത്തകരോടും ഓഹരിയുടമകളോടും മാപ്പ് ചോദിക്കുകയും ചെയ്തു. 'ഞാന്‍ എന്റെ ഭാര്യയോട് വിശ്വസ്തനായിരുന്നില്ല. എന്റെ പ്രവൃത്തി ഭാര്യയെയും മക്കളെയും വേദനിപ്പിച്ചു. എന്റെ പെരുമാറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു'- എന്‍വിഡിയയുടെ സഹസ്ഥാപകന്‍ കൂടിയായ 63കാരന്‍ പറഞ്ഞു. വിഷയത്തില്‍ സ്വതന്ത്ര ഡയറക്ടര്‍മാരടങ്ങുന്ന സമിതി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് എന്‍വിഡിയ ബോര്‍ഡ് അറിയിച്ചു. പുറത്തുനിന്നുള്ള നിയമ ഉപദേഷ്ടാക്കളുടെ സഹായത്തോടെയായിരിക്കും അന്വേഷണം. ദേശീയ സുരക്ഷയ്ക്കോ എന്‍വിഡിയയുടെ രഹസ്യങ്ങള്‍ക്കോ കോട്ടം തട്ടിയതായി വിശ്വസിക്കാന്‍ യാതൊരു കാരണവുമില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. എങ്കിലും ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.

അന്വേഷണവുമായി സഹകരിക്കാന്‍ ഹുവാങ് സമ്മതിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്ന വേളയില്‍ അദ്ദേഹം എന്‍വിഡിയയുടെ നേതൃസ്ഥാനത്ത് തുടരും. അദ്ദേഹത്തിന്റെ നേതൃപാടവത്തില്‍ ബോര്‍ഡിന് പൂര്‍ണ വിശ്വാസമുണ്ടെന്നും കമ്പനി ബോര്‍ഡ് അറിയിച്ചു.

ആലീസ് ഹുവാങ്ങിന് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജെന്‍സണ്‍ ഹുവാങ്ങുമായുള്ള ബന്ധം യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ആലീസ് നേരിട്ട് വിവരങ്ങള്‍ ചൈനയിലേക്ക് കൈമാറിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജെന്‍സണ്‍ ഹുവാങ്ങിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചൈനയുടെ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ആലീസിനെ നിയോഗിച്ചതായാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

സിംഗപ്പൂരില്‍ മെഗാസ്പീഡിലെ ഉന്നത ഉദ്യോഗസ്ഥയാകുന്നതിന് മുന്‍പ് ആലീസ് ചൈനയില്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മെഗാസ്പീഡ് 480 കോടി ഡോളറിലധികം മൂല്യമുള്ള എന്‍വിഡിയ ചിപ്പുകള്‍ ആണ് വാങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് ചൈനീസ് കമ്പനികള്‍ക്ക് വേണ്ടിയാണെന്നാണ് സംശയം.

Nvidia CEO Jensen Huang
'എന്റെ ഭാര്യയെ ചതിച്ചു', 'ചൈനീസ് ചാര' വനിതയുമായി ബന്ധം സമ്മതിച്ച് എന്‍വിഡിയ മേധാവി; കണ്ടെത്തിയത് അമേരിക്കന്‍ ഇന്റലിജന്‍സ്
Nvidia CEO Jensen Huang
തത്കാലം ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്, കുത്തനെ ഇടിഞ്ഞ് എണ്ണവില; ബാരലിന് 91 ഡോളര്‍, ഇന്ധനവില കുറയുമോ?
Summary

Nvidia CEO Jensen Huang net worth plunged, slipped to 10th place on Forbes’ list of the world’s richest people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER