എണ്ണവില കുത്തനെ ഇടിഞ്ഞു, 80 ഡോളറിലേക്ക്; ഇന്ധനവില കുറയുമോ?

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും സമാധാന കരാറില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണവില കുത്തനെ കുറഞ്ഞു.
crude oil
crude oilfile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും സമാധാന കരാറില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണവില കുത്തനെ കുറഞ്ഞു. ബാരലിന് അഞ്ചുശതമാനത്തിന് മുകളിലാണ് കുറഞ്ഞത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 82 ഡോളറായി.

വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില ഒരിടവേളയ്ക്ക് ശേഷം ബാരലിന് 80 ഡോളറില്‍ താഴെ എത്തുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. നിലവില്‍ 80.28 ഡോളര്‍ ആണ് ഒരു ബാരലിന് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വില.

crude oil
ഇന്റര്‍നെറ്റ് വേഗം കൂട്ടണോ?, ഈ ക്രോം സെറ്റിങ് ഓണാക്കുക; ചെയ്യേണ്ടത് ഇത്രമാത്രം

ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എണ്ണവില കുത്തനെ ഇടിയാന്‍ തുടങ്ങിയത്. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ദിവസങ്ങളില്‍ എണ്ണവില ബാരലിന് 110 ഡോളറിന് മുകളില്‍ എത്തിയിരുന്നു. നിലവില്‍ എണ്ണവില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധനവില കുറയ്ക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്തിടെ നാലുതവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഒടുവിലത്തെ തവണ പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് വര്‍ധിപ്പിച്ചത്.

crude oil
സ്വര്‍ണ വിലയില്‍ വര്‍ധന; ഒറ്റയടിക്ക് 1800 രൂപ കൂടി
Summary

Oil prices drop sharply, to 80 dollar; Will fuel prices come down?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com