

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് കുതിച്ച് എണ്ണവില. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 76 ഡോളറിന് മുകളിലാണ് എണ്ണവില.
ആഗോള ഊര്‍ജ്ജ വിപണിക്ക് നേരിയ ആശ്വാസം നല്‍കിയിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ തകരാന്‍ പുതിയ സംഘര്‍ഷം കാരണമാകുമോ എന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ യുദ്ധത്തിന് മുന്‍പുള്ള നിരക്കിലേക്ക് വില തിരികെ എത്തിയിരുന്നു. ഇതില്‍ മാറ്റം വരുമോ എന്ന ആശങ്കയിലാണ് ആഗോള വിപണി. ജൂണ്‍ 23ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ ഉണ്ടായിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തുകയും ഇറാനിയന്‍ എണ്ണയ്ക്കുള്ള താല്‍ക്കാലിക ഉപരോധ ഇളവ് റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ വില വര്‍ധന ഉണ്ടായത്. കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ്, ഖത്തര്‍, സൗദി ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. അതേസമയം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ടെഹ്റാന്‍ നേരിട്ട് ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങള്‍ അംഗീകരിക്കാത്ത റൂട്ടുകളിലൂടെ ഈ ജലപാത മറികടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് അവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates