

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ചാറ്റ്ജിപിടി ഗോ എന്ന പേരില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച പ്ലാനിന് മാസം 399 രൂപയാണ് നിരക്ക്. ഓപ്പണ്‍ എഐ വികസിപ്പിച്ച ഭാഷാ മോഡലാണ് ചാറ്റ് ജിപിടി.
ചാറ്റ് ജിപിടിയുടെ ഏറ്റവും ജനപ്രിയമായ ഫീച്ചറുകള്‍ താങ്ങാനാവുന്ന വിലയില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പ്ലാന്‍. ഈ പുതിയ പ്ലാനില്‍ യുപിഐ പേയ്‌മെന്റ് സപ്പോര്‍ട്ടും ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ജിപിടി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് 'അപ്ഗ്രേഡ് പ്ലാന്‍' തെരഞ്ഞെടുത്ത് യോഗ്യത പരിശോധിക്കാം. പ്രതിമാസ ബില്ലിങ്ങും എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാനുള്ള ഓപ്ഷനും ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ യുപിഐ വഴി പേയ്മെന്റുകള്‍ നടത്താം.
ചാറ്റ് ജിപിടി ഗോയില്‍ എന്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
സൗജന്യ പ്ലാനില്‍ ലഭ്യമായതെല്ലാം ചാറ്റ് ജിപിടി ഗോയിലും ഉള്‍പ്പെടുന്നു.
ജിപിടി -5 ലേക്കുള്ള വിപുലീകൃത ആക്സസ് സാധ്യമാക്കി
ഇമേജ് ജനറേഷനിലേക്കുള്ള വിപുലീകൃത ആക്‌സസ് വഴി ജോലിക്ക് വേണ്ടി കൂടുതല്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും
ഫയല്‍ അപ്ലോഡുകളിലേക്കുള്ള വിപുലീകൃത ആക്‌സസ് വഴി കൂടുതല്‍ ഡോക്യുമെന്റുകള്‍, സ്‌പ്രെഡ്ഷീറ്റുകള്‍, മറ്റ് ഫയലുകള്‍ എന്നിവ വിശകലനം ചെയ്യാന്‍ സാധിക്കും
വിപുലമായ ഡാറ്റ വിശകലനത്തിലേക്കുള്ള വിപുലീകൃത ആക്‌സസ് വഴി ഡാറ്റ പര്യവേക്ഷണത്തിനും പ്രശ്നപരിഹാരത്തിനും പൈത്തണ്‍ പോലുള്ള ഉപകരണങ്ങള്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ സാധിക്കും
കൂടുതല്‍ വ്യക്തിഗതമാക്കിയ പ്രതികരണങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയ മെമ്മറി
പ്രോജക്റ്റുകള്‍, ടാസ്‌ക്കുകള്‍, എന്നിവയിലേക്കുള്ള ആക്സസ് വഴി തൊഴില്‍ സംഘടിപ്പിക്കുക, പുരോഗതി ട്രാക്ക് ചെയ്യുക, കൂടുതല്‍ വഴക്കത്തോടെ വ്യക്തിഗതമാക്കിയ എഐ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക എന്നിവ സാധ്യമാകും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
