ഐഫോണ്‍ 15ല്‍ പോലും ഇല്ലാത്ത സവിശേഷ ഫീച്ചര്‍; എഫ്27 സീരീസ് ഫോണുകളുമായി ഓപ്പോ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ എഫ് 27 സീരീസ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും
OPPO F25 Pro
ഓപ്പോ എഫ്25 പ്രോimage credit: OPPO
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ എഫ് 27 സീരീസ് ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകളുമായി ഈ മാസം 13ന് എഫ് സീരീസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓപ്പോ എഫ് 27, ഓപ്പോ എഫ് 27 പ്രോ, ഓപ്പോ എഫ് 27 പ്രോ പ്ലസ് എന്നിവയാണ് പുതിയ മോഡലുകള്‍. IP69 റേറ്റിങ്ങുമായിട്ടായിരിക്കും മുന്‍നിര മോഡലായ ഓപ്പോ എഫ് 27 പ്രോ പ്ലസ് അവതരിപ്പിക്കുക. iPhone 15, Samsung Galaxy S24 അള്‍ട്രാ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ പോലും ലഭ്യമല്ലാത്ത ഫീച്ചറാണിത്. ഈ ശ്രേണിയിലെ എല്ലാ മോഡലുകളും ഒരു വീഗന്‍ ലെതര്‍ ബാക്ക് പാനലുമായാണ് വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പോ എഫ് 27 പ്രോയും ഓപ്പോ എഫ് 27 പ്രോ പ്ലസും MediaTek Dimensity 7050 പ്രൊസസറും 12GB വരെ റാം പിന്തുണയോടെയുമായിരിക്കും വരിക. രണ്ട് മോഡലുകള്‍ക്കും 64 എംപി പ്രധാന ക്യാമറയും 2 എംപി സെക്കന്‍ഡറി ക്യാമറയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഫോണുകളില്‍ 5000mAh ബാറ്ററിയും 67W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ടായിരിക്കാം.

OPPO F25 Pro
ഈ മാസം കേരളത്തില്‍ എട്ടുദിവസം ബാങ്ക് അവധി; പട്ടിക ഇങ്ങനെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com