വിരലനക്കാതെ തന്നെ ഫോട്ടോകളും വീഡിയോകളും പകര്‍ത്താം, ഇന്‍സ്റ്റയിലേക്ക് ലൈവ് സ്ട്രീം ചെയ്യാം; മെറ്റ ഗ്ലാസ് എന്താണ്?

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ണടയില്‍ രഹസ്യകാമറയുമായി എത്തിയ സന്ദര്‍ശകനെ കസ്റ്റഡിയിലെടുത്തത്.
meta glass, Padmanabhaswamy Temple
പിടിച്ചെടുത്ത കണ്ണട, പത്മനാഭ സ്വാമി ക്ഷേത്രം ( meta glass)
Updated on
2 min read

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ണടയില്‍ രഹസ്യകാമറയുമായി എത്തിയ സന്ദര്‍ശകനെ കസ്റ്റഡിയിലെടുത്തത്. അതിസുരക്ഷാ മേഖലയില്‍ ചിത്രീകരണത്തിന് ശ്രമിക്കുന്നതിനിടെ അഹമ്മദാബാദ് സ്വദേശിയെയാണ് കൈയോടെ പൊക്കിയത്. അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്ര ഷായുടെ കണ്ണടയില്‍ ഒരു ലൈറ്റ് തെളിയുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അത്യാധുനിക സംവിധാനങ്ങളുള്ള മെറ്റ ഗ്ലാസ് ആണ് അഹമ്മദാബാദ് സ്വദേശി ധരിച്ചത് എന്ന് തിരിച്ചറിഞ്ഞു. ഈ വാര്‍ത്ത പുറത്തുവന്നതോടെ എന്താണ് മെറ്റ ഗ്ലാസ് എന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ഉയരുകയാണ്.

ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഉല്‍പ്പന്നമാണിത്. പ്രമുഖ സ്‌പെക്‌സ് നിര്‍മ്മാതാക്കളായ റേ-ബാനുമായി സഹകരിച്ചാണ് മെറ്റ ഈ സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറക്കിയത്. റേ- ബാന്റെ സ്ഥാപിത ഫ്രെയിം ഡിസൈനുകളും സംയോജിത ഹാര്‍ഡ് വെയറും മെറ്റയുടെ എഐ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് പുതിയ ഗ്ലാസ്. കോള്‍, മീഡിയ സ്്ട്രീമിങ്, ഫോട്ടോകളും വിഡിയോഗ്രാഫിയും, മെറ്റ എഐ വഴി വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് തത്സമയ വിവരങ്ങള്‍ ആക്‌സസ് ചെയ്യല്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഹാന്‍ഡ്‌സ്- ഫ്രീ ആയി ചെയ്യാന്‍ സാധിക്കും.

മെറ്റയും റേ-ബാന്‍ മാതൃ കമ്പനിയായ എസ്സിലോര്‍ ലക്‌സോട്ടിക്കയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് റേ- ബാന്‍ - മെറ്റ ഗ്ലാസ്. തല്‍സമയ പരിഭാഷയ്ക്ക് പുറമെ ഒട്ടേറെ ഫീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് ഇവ. ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയും. കാണുന്നതെന്തും ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കും. ഫോട്ടോകളും വീഡിയോകളും പകര്‍ത്താം, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സംഗീതവും പോഡ്കാസ്റ്റുകളും ആസ്വദിക്കാം തുടങ്ങിയ ഒട്ടേറെ സവിശേഷതകളുള്ള സ്മാര്‍ട്ട് ഗ്ലാസുകളാണ് ഇന്ത്യയിലുമെത്തുന്നത്.

വിരലനക്കുകപോലും ചെയ്യാതെ ഫോട്ടോകളും വീഡിയോകളുമെടുക്കാന്‍ ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് സാധിക്കും. സ്മാര്‍ട്ട് ഗ്ലാസിലുള്ള ബില്‍റ്റ്-ഇന്‍ കാമറകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഹാന്‍ഡ് ഫ്രീയായി അവര്‍ കാണുന്ന ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പകര്‍ത്താം.റേ-ബാന്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസ് ധരിച്ചുകൊണ്ട് കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം നല്‍കാന്‍ അതിന് കഴിയും.

ഫോണ്‍ വിളിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. ഫ്രെയിമുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഓപ്പണ്‍-ഇയര്‍ സ്പീക്കറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഫോണ്‍ വിളിക്കുന്ന സന്ദര്‍ഭങ്ങളില്‍ വ്യക്തമായ ശബ്ദം പിടിച്ചെടുക്കുന്നതിനും വോയിസ് കമാന്‍ഡുകള്‍ക്കുമായി ഇവയില്‍ മള്‍ട്ടി-മൈക്രോഫോണ്‍ സംവിധാനവുമുണ്ട്. അഞ്ച് മൈക്രോഫോണുകള്‍ ഉള്‍പ്പെട്ടതാണിത്. 29,000 രൂപ മുതലാണ് വില.

meta glass, Padmanabhaswamy Temple
ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടന്‍; ധാരണയ്ക്ക് അരികിലെന്ന് ട്രംപ്

ഓക്ലി സ്മാര്‍ട്ട് ഗ്ലാസ്

ഓക്ലി ബ്രാന്‍ഡിന് കീഴില്‍ കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ എഐ പവര്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മെറ്റ. 3K വീഡിയോ പകര്‍ത്താന്‍ കഴിവുള്ള ഈ പുതിയ സ്മാര്‍ട്ട് ഗ്ലാസിന് മെറ്റാ റേ-ബാനിനേക്കാള്‍ ഇരട്ടി ബാറ്ററി ലൈഫ് ഉണ്ട്. ഇതുവരെ രണ്ട് ദശലക്ഷത്തിലധികം റേ- ബാന്‍ - മെറ്റ ഗ്ലാസുകളാണ് വിറ്റഴിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ ഓക്ലി സ്മാര്‍ട്ട് ഗ്ലാസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

12 എംപി കാമറ ഉപയോഗിച്ച് കൂടുതല്‍ തെളിച്ചമുള്ള ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്നതാണ് ഈ നൂതന ഗ്ലാസ്. ഓക്ലി ഗ്ലാസുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ഉണ്ട്. എട്ട് മണിക്കൂര്‍ വരെ സാധാരണ ഉപയോഗവും 19 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈയുമുണ്ട്.

meta glass, Padmanabhaswamy Temple
'40 ലക്ഷത്തിന്റെ മെഴ്സിഡീസ് ബെന്‍സ് സി ക്ലാസ് വെറും 4.25 ലക്ഷം രൂപയ്ക്ക്'; ഡല്‍ഹിയില്‍ ആഢംബര കാര്‍ കച്ചവടം 'ടോപ് ഗിയറില്‍'
Summary

Meta has launched these smart glasses in collaboration with leading spectacles manufacturer Ray-Ban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com