നൊവാര്‍ട്ടിസ് മുതല്‍ ആമസോണ്‍ വരെ; കുഞ്ഞ് ജനിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവധി നല്‍കുന്ന ഏഴ് കമ്പനികള്‍

ഓരോ കമ്പനിയിലും ഇത്തരം അവധികള്‍ക്ക് വ്യത്യസ്ത പോളിസികളാണ് നിലവിലുള്ളത്. കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായാണ് ഇത്തരം ലീവ് പോളിസികള്‍
parental leave

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് 180 ദിവസം പ്രസവ അവധി നല്‍കിക്കൊണ്ടുള്ള നിയമം ഭേദഗതി ചെയ്തത്. 50 വര്‍ഷത്തോളം പഴക്കമുള്ള നിയമത്തിലാണ് ഭേദഗതി വരുത്തിയത്. കുട്ടിയുടെ പിതാവിന് 15 ദിവസവും അവധിയെടുക്കാം. കുട്ടികളുടെ ക്ഷേമത്തിനായി സ്ത്രീ, പുരുഷ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് കാലയളവില്‍ 730 ദിവസമാണ് ഇന്ത്യയില്‍ അവധി അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ലോകത്ത് വിവിധ കമ്പനികളില്‍ ലീവ് പോളിസികള്‍ നിലവിലുണ്ട്. മരുന്ന് നിര്‍മാണ കമ്പനിയായ നൊവാര്‍ട്ടിസില്‍ മുതല്‍ ആമസോണ്‍ വരെ പാരന്റല്‍ ലീവ് പോളിസികള്‍ നടപ്പിലാക്കിയിട്ടുണ്ട്്. പാരന്റല്‍ ലീവ് പോളിസികള്‍ ഉള്ള ഏഴ് കമ്പനികള്‍.

1. ആമസോണ്‍

Amazon

2015ലാണ് ആമസോണില്‍ ഇത്തരത്തിലുള്ള അവധി നടപ്പിലാക്കിയത്. 20 ആഴ്ച അല്ലെങ്കില്‍ അഞ്ച് മാസം ശമ്പളത്തോടെയാണ് അമ്മമാര്‍ക്കുള്ള പ്രസവാവധി. എല്ലാ മാതാപിതാക്കള്‍ക്കും ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്കും ആറാഴ്ച ശമ്പളമുള്ള അവധിയാണുള്ളത്. റാംപ് ബാക്ക് എന്ന സംവിധാനവും ഇവിടെയുണ്ട്. എട്ട് ആഴ്ച ഫ്‌ളെക്‌സിബിള്‍ ഷെഡ്യൂളും കുറഞ്ഞ ജോലി സമയവും അനുവദിച്ചികൊണ്ട് മാതാപിതാക്കളെ ജോലി ചെയ്യാന്‍ അനുവദിക്കും.

2. റെഡ്ഡിറ്റ്

Reddit

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റ് പൂര്‍ണ ശമ്പളത്തോടെ നാല് മാസമാണ് പ്രസവാവധി നല്‍കുന്നത്. ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്കും ഈ അവധി ലഭിക്കും. ഇത് കൂടാതെ ദത്തെടുക്കല്‍, ഫെര്‍ട്ടിലിറ്റി ടെസ്റ്റിങ്, അണ്ഡം സൂക്ഷിക്കല്‍ എന്നിവക്ക് സാമ്പത്തിക സഹായവും കമ്പനി നല്‍കും.

3. നെറ്റ്ഫ്‌ലിക്‌സ്

Netflix

ഒരു വര്‍ഷം വരെ ശമ്പളത്തോടുകൂടിയ അവധി നല്‍കും. അവധിക്കാലത്ത് രക്ഷിതാക്കള്‍ക്ക് മുഴുവന്‍ സമയവും വീട്ടിലിരുന്ന് ജോലി ചെയ്യുകയോ ഡ്യൂട്ടി സമയത്തിന്റെ പകുതി സമയമോ ജോലി ചെയ്യാന്‍ കഴിയും.

4. എറ്റ്‌സി

 Etsy
ഫെയ്‌സ്ബുക്ക്

26 ആഴ്ചയാണ് ഇവിടെ പ്രസവാവധി. പിതാവിനും ഈ അവധി ബാധകമാണ്. ദത്തെടുക്കുന്ന മാതാപിതാക്കള്‍ക്കും ഈ അവധി ലഭിക്കും.

5. ഗൂഗിള്‍

Google

22- 24 ആഴ്ചയാണ് ഇവിടെ ഗൂഗിള്‍ നല്‍കുന്ന പ്രസവാവധി. ദത്തെടുക്കുന്നവര്‍ക്കോ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കള്‍ ആകുന്നവര്‍ക്കോ 12 ആഴ്ച ശമ്പളത്തോടെയുള്ള അവധിയാണ് നല്‍കുന്നത്. ഇവിടെ അമ്മമാര്‍ക്കുള്ള പ്രത്യേക മുറികള്‍, ചൈല്‍ഡ് കെയര്‍, കുട്ടികളുടെ വളര്‍ച്ചക്ക് ആവശ്യമുള്ള നിര്‍ദേശം നല്‍കുന്ന ഗ്രൂപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങളും നല്‍കുന്നു.

6. മൈക്രോസോഫ്റ്റ്

 Microsoft

എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടി പേരന്റല്‍ ലീവ് അനുവദിച്ചിട്ടുണ്ട്. 20 ആഴ്ച ശമ്പളത്തോടെയുള്ള അവധിക്ക് അര്‍ഹതയുണ്ട്. അച്ഛന്‍മാര്‍, ദത്തെടുക്കുന്ന മാതാപിതാക്കള്‍ എന്നിവര്‍ക്ക് 12 ആഴ്ച ശമ്പളത്തോടുകൂടി അവധി നല്‍കും. ദത്തെടുക്കുന്നതിന് 10,000 യുഎസ് ഡോളര്‍ വരെ സഹായം നല്‍കും. വാടക ഗര്‍ഭ ധാരണത്തിനും സാമ്പത്തിക സഹായം നല്‍കും.

7. നൊവാര്‍ട്ടിസ്

 Novartis
ഫെയ്‌സ്ബുക്ക്

2009 മുതലാണ് ഇവിടെ പേരന്റല്‍ ലീവ് അനുവദിച്ചത്. സ്വിസ് മരുന്ന് കമ്പനിയാണ് നൊവാര്‍ട്ടിസ്. എല്ലാ മാതാപിതാക്കള്‍ക്കും 26 ആഴ്ച ശമ്പളോത്തോടുകൂടിയാണ് നൊവാര്‍ട്ടിസ് അവധി നല്‍കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com