

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാഭീഷണി. ചിത്രങ്ങള്‍, കോള്‍ റെക്കോര്‍ഡിംഗ്, ടെക്‌സ്റ്റ് മെസേജുകള്‍ തുടങ്ങി സ്വകാര്യവിവരങ്ങള്‍ സ്‌പൈവയര്‍ ചോര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് സ്‌പൈവയര്‍. ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്ന് വ്യക്തികളുടെ സ്മാര്‍ട്ട്‌ഫോണിലെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്നാണ് ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്ക് ക്രഞ്ച് മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്‌പൈവയറിന്റെ പേര് പറയുന്നത് സുരക്ഷാഭീഷണി വര്‍ധിപ്പിക്കും. സൈബര്‍ തട്ടിപ്പുകാര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ വേഗത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നും ടെക്ക് ക്രഞ്ച് പറയുന്നു.
സ്‌പൈവയര്‍ വികസിപ്പിച്ചവരുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്. സുരക്ഷാഭീഷണി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചുവരുന്നത്. അല്ലാത്തപക്ഷം ആയിരക്കണക്കിന് ആളുകളുടെ സ്വകാര്യവിവരങ്ങള്‍ അപകടത്തിലാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വ്യാജ ആപ്പിന്റെ മറവിലാണ് സ്‌പൈവയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് തെറ്റിദ്ധരിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ സ്വകാര്യവിവരങ്ങളാണ് ചോര്‍ത്തുക. മറ്റുള്ളവരെ നിരീക്ഷിക്കാനും മറ്റുമാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്. പങ്കാളിയെ നിരീക്ഷിക്കാന്‍ സ്‌പൈവയറുകള്‍ ഉപയോഗിക്കുന്നത് നിത്യസംഭവമാണ്. സ്‌പൈവയറുകളെ സംബന്ധിച്ച് വിപുലമായ നിലയില്‍ അന്വേഷിക്കുന്നതിനിടെയാണ് സുരക്ഷാഭീഷണി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ, വ്യാജ പരസ്യങ്ങളെ കുറിച്ച് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്ലേസ്റ്റോറില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി നിയമവിരുദ്ധമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് പരസ്യങ്ങള്‍. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates